Latest News

അടുത്തിടെ റിലീസായ ചിത്രങ്ങളൊക്കെയും ബോക്‌സ് ഓഫീസില്‍ പരാജയം; പരാജയം തുടര്‍ന്നിട്ടും രജനീകാന്തിനായി നിര്‍മ്മാതാക്കളുടെ മത്സരം;  തമിഴ് സൂപ്പര്‍ സ്റ്റാറിന്റെ പ്രതിഫലം 150 കോടി വരെ എത്തിയെന്ന് റിപ്പോര്‍ട്ട്

Malayalilife
അടുത്തിടെ റിലീസായ ചിത്രങ്ങളൊക്കെയും ബോക്‌സ് ഓഫീസില്‍ പരാജയം; പരാജയം തുടര്‍ന്നിട്ടും രജനീകാന്തിനായി നിര്‍മ്മാതാക്കളുടെ മത്സരം;  തമിഴ് സൂപ്പര്‍ സ്റ്റാറിന്റെ പ്രതിഫലം 150 കോടി വരെ എത്തിയെന്ന് റിപ്പോര്‍ട്ട്

ഇന്ത്യന്‍ സിനിമയ്ക്ക് ഒരൊറ്റ സൂപ്പര്‍ സ്റ്റാര്‍ തന്നെയാണ് ഉള്ളത്. അതാണ് രജനികാന്ത്. ആരൊക്കെ വന്നാലും പോയാലും രജനികാന്തിന്റെ സൂപ്പര്‍സ്റ്റാര്‍ പദവി എങ്ങും പോകില്ല. കഠിനാധ്വാനത്തിലൂടെ ഉയര്‍ന്നു വന്ന് തമിഴകത്തിന്റെ സ്വന്തം തലൈവറായി മാറിയ രജനീകാന്തിന്റെ ജീവിതം അഭിയനമോഹവുമായി നടക്കുന്ന ഏവര്‍ക്കുമൊരു പാഠപുസ്തകമാണ്. 

ഒരു ബസ് കണ്ടക്ടറില്‍ നിന്നും സൂപ്പര്‍സ്റ്റാറായി മാറിയ ആ ജീവിതം സിനിമാക്കഥയെ പോലെ ആശ്ചര്യപ്പെടുത്തുകയും പ്രചോദനമാവുകയും ചെയ്യുന്ന ഒന്നാണ്. തമിഴ് സിനിമാപ്രേമികള്‍ക്ക് രജനീകാന്ത് ഇന്ന് ഒരു വികാരമാണ്, സ്‌നേഹത്തോടെയും ആദരവോടെയും അല്ലാതെ തലൈവര്‍ എന്നു വിളിക്കാന്‍ അവര്‍ക്ക് കഴിയില്ല.സിനിമയില്‍ രജനികാന്ത് വന്നിട്ട് ഇപ്പോള്‍ 47 വര്‍ഷങ്ങള്‍ തികയുമ്പോഴും ആരാധകരുടെതള്ളിക്കയറ്റമാണ് അദ്ദേഹത്തിന്റെ ഓരോ സിനിമകളുടെയും പ്രത്യേകത. ഇത്രത്തോളം ആരാധക പിന്തുണയുള്ള താരത്തിന്റെ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങള്‍ക്കൊന്നും പ്രതീക്ഷിച്ച വിജയം നേടിയെടുക്കാന്‍ കഴിഞ്ഞില്ല എന്നുള്ളതും വസ്തുതയാണ്.

2018-ല്‍ കാലാ മുതല്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ മോശം പ്രകടനമാണ് നടത്തുന്നത്. ഒരു ഘട്ടത്തില്‍, രജനിചിത്രങ്ങള്‍ക്ക് തെലുങ്ക്, ഹിന്ദി, മലയാളം എന്നീ ഭാഷകളില്‍ മികച്ച കളക്ഷന്‍ സ്വന്തമാക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ നിലവില്‍ സ്ഥിതി ഇങ്ങനെയൊക്കെ ആണെങ്കിലും വമ്പന്‍ പ്രതിഫലം നല്‍കി താരത്തെ വിളിക്കാന്‍ നിര്‍മാതാക്കള്‍ മത്സരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

ആരാധകര്‍150 കോടി വരെയാണ് താരത്തിന് പ്രതിഫലമായി വാഗ്ദാനം ചെയ്യപ്പെടുന്നത്. ഈ കണക്ക ശരിക്കും ഞെട്ടിപ്പിക്കുന്നതാണ്, ഇപ്പോഴിതാ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സംവിധായകന്‍ നെല്‍സണിനൊപ്പമാണ് രജനികാന്തിന്റെ അടുത്ത ചിത്രം.

നെല്‍സണും ഇത്രയും വലിയ ബജറ്റില്‍ ജോലി ചെയ്യുന്ന പതിവില്ല. നെല്‍സനൊപ്പമുള്ള ജയിലറിന് ശേഷം ഡോണ്‍ സംവിധായകന്‍ സിബി ചക്രവര്‍ത്തിക്കൊപ്പം ഒരു സിനിമ ചെയ്യാനും രജനി പദ്ധതിയിട്ടിട്ടുണ്ട്, അതിനുശേഷം മണിരത്നത്തിനൊപ്പം പ്രവര്‍ത്തിക്കും.

Read more topics: # രജനികാന്ത്
rajanikanth remuneration 150 core

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES