ബഹുബലിയിലെ ഭല്ലാല്‍ ദേവനായി വില്ലന്‍ പരിവേഷത്തിലൂടെ തെന്നിന്ത്യയില്‍ നിരവധി ആരാധകരെ നേടിയ താരമാണ് റാണ ദഗ്ഗുപതി. ബാഹുബലിയിലെ നായകന്‍ പ്രഭാസിനൊപ്പം ഏറെ ആരാധകരാണ് വില്ലനും ഉണ്ടായത്. ഭല്ലാല്‍ ദേവന്‍ എന്ന കഥാപാത്രം റാണയുടെ കരിയറില്‍ ബ്രേക്കായി മാറി. ലോക്ഡൗണിനിടയില്‍ ആഗസ്റ്റിലാണ് റാണ വിവാഹിതനായത്.
പ്രണയിനി മിഹീഖ ബജാജുമായുള്ള റാണിയുടെ വിവാഹം ഹൈദരാബാദില്‍ വച്ചായിരുന്നു നടന്നത്. അതിന് മുന്നോടിയായുളള ഹാല്‍ദി ചിത്രങ്ങളും ആരാധകമനം കീഴടക്കിയിരുന്നു. മുപ്പതില്‍ താഴെ അതിഥികള്‍ മാത്രമാണ് കല്യാണചടങ്ങുകളില്‍ സംബന്ധിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടന്നത്. എല്ലാ അതിഥികള്‍ക്കും കോവിഡ് ടെസ്റ്റും നടത്തിയിരുന്നു. റാണയുടെ അടുത്ത ബന്ധുക്കളായ നടി സാമന്ത അകിനേനി, ഭര്‍ത്താവും നടനുമായ നാഗ ചൈതന്യ, നടന്‍ രാം ചരണ്‍, ഭാര്യ ഉപാസന എന്നിവരും വിവാഹത്തില്‍ പങ്കെടുത്തു.
വിവാഹത്തിന് ശേഷം നവദമ്പതിമാര്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് അകലം പാലിച്ചിരിക്കുകയാണ്. ഇരുവരുടേയും ചിത്രങ്ങളൊന്നും ഇതുവരെ പുറത്തുവന്നിരുന്നില്ല. ഇപ്പോള്‍ ഇതാ രണ്ട് മാസങ്ങള്‍ക്ക് ശേഷം ഹണിമൂണ്‍ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നവദമ്പതികള്‍.
മിഹീകയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ മനോഹര ചിത്രം പോസ്റ്റ് ചെയ്തത്. ജസ്റ്റ് ബിക്കോസ് എന്ന അടിക്കുറിപ്പിലാണ് ചിത്രം. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് നവദമ്പതികളുടെ ചിത്രം. എവിടെ വെച്ചാണ് ഫോട്ടോ എടുത്തിരിക്കുന്നത് എന്ന് വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ അതിനെ കുറിച്ചാണ് ആരാധകരുടെ ചര്‍ച്ച. എന്തായാലും ആരാധകരുടെ ഹൃദയം കവരുകയാണ് ചിത്രം.