സഹോദരന് ശ്രീപ്രിയന്റെ വിവാഹചിത്രങ്ങള്‍ പങ്കുവച്ച് അവതാരകയും നടിയുമായ രഞ്ജനി ഹരിദാസ്. ബ്രീസ് ജോര്‍ജ് ആണ് ശ്രീപ്രിയന്റെ വധു. ഞായറാഴ്ച ആലപ്പുഴയില്‍ വച്ചായിരുന്നു വിവാഹം. ചടങ്ങിന്റെ വിഡിയോയും ഏതാനും ചിത്രങ്ങളും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് രഞ്ജിനി പങ്കുവച്ചത്.
രഞ്ജിനിയുടെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങുന്ന ശ്രീപ്രിയനെയും ചിത്രത്തില്‍ കാണാം. എന്താരു നിമിഷം എന്നാണ് ചിത്രത്തിന്റെ ക്യാപ്ഷന്‍. ഹൈന്ദവാചാര പ്രകാരമായിരുന്നു ചടങ്ങ്. വെള്ള കുര്‍ത്തയും കസവ് മുണ്ടുമായിരുന്നു ശ്രീപ്രിയന്റെ വേഷം. വെള്ള പട്ടു സാരിയാണ് ബ്രീസ് ധരിച്ചത്. പിങ്ക് ബോര്‍ഡറുള്ള നീല പട്ടുസാരിയില്‍ രഞ്ജിനിയും തിളങ്ങി. ഗായിക രഞ്ജിനി ജോസ് ഉള്‍പ്പടെയുള്ള രഞ്ജിനിയുടെ അടുത്ത സുഹൃത്തുക്കളും ചടങ്ങിനെത്തിയിരുന്നു.
ഇവനെ വിവാഹം കഴിപ്പിക്കാന്‍ സമയമായി. പ്രിയപ്പെട്ട അനിയാ നീ തയാറാണോ? എങ്കില്‍ നമുക്ക് അത് അങ്ങ് നടത്താം'- വിവാഹത്തിനു മുമ്പ് ശ്രീപ്രിയനൊപ്പമുള്ള ചിത്രം പങ്കുവച്ച് രഞ്ജിനി കുറിച്ചു. വിവാഹ ശേഷമുള്ള റിസപ്ഷന് ഡാന്‍സുമൊക്കെയായി ആഘോഷിച്ചതിന്റെ വീഡിയോയും രഞ്ജിനി ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചിട്ടുണ്ട്.
മലയാളത്തിലെ പ്രശസ്ത ടെലിവിഷന്‍ അവതാരകയാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയുടെ അവതാരകയായാണ് പ്രേക്ഷകര്‍ക്ക് രഞ്ജിനിയെ കൂടുതല്‍ പരിചയം. ബിഗ് ബോസ് മലയാളം സീസണ്‍ വണ്ണിലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു രഞ്ജിനി. ചൈനാടൗണ്‍ എന്ന സിനിമയില്‍ ഒരു ചെറിയ വേഷം ചെയ്തുകൊണ്ടാണ് രഞ്ജിനി സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. 2013-ല്‍ പുറത്തിറങ്ങിയ എന്‍ട്രി എന്ന സിനിമയില്‍ ശ്രേയ എന്ന പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നായികയായും അരങ്ങേറ്റം കുറിച്ചു.
സമൂഹ മാധ്യമങ്ങളില്‍ സജീവമായ താരം തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.