രാജാ രവിവര്‍മ്മ ചിത്രങ്ങളിലെ മോഡലുകളെ അനുസ്മരിപ്പിക്കുന്ന ലുക്കിലെത്തി വിസ്മയിപ്പിക്കുകയാണ് തെന്നിന്ത്യന്‍ താരങ്ങളായ ശോഭന, ലിസി, നദിയ മൊയ്തു, സാമന്ത അക്കിനേനി, ശ്രുതി ഹാസന്‍, രമ്യ കൃഷ്ണന്‍, ഖുശ്ബു, ലക്ഷ്മി മാഞ്ചു, ഐശ്വര്യ രാജേഷ് തുടങ്ങിയവര്‍.
രാജാരവിവര്‍മ്മയുടെ പ്രശസ്തമായ പെയിന്റിംഗുകളിലെ മോഡലുകളെ അനുസ്മരിപ്പിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുകയാണ്.ഫോട്ടോഗ്രാഫര്‍ ജി വെങ്കട്ട് രാം ആണ് 19ാം നൂറ്റാണ്ടിലെ ചിത്രകാരനായ രാജാരവിവര്‍മ്മയുടെ വിഖ്യാത ചിത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയത്.
പ്രമുഖ തെന്നിന്ത്യന്‍ നടിമാരായ സാമന്ത അക്കിനേനി, ശ്രുതി ഹാസന്‍, രമ്യ കൃഷ്ണന്‍, ഐശ്വര്യ രാജേഷ് എന്നിവരാണ് ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ദമയന്ത്രിയായാണ് രമ്യ കൃഷ്ണന്‍ പ്രത്യക്ഷപ്പെട്ടത്. ചുവപ്പ് സാരിയുടുത്ത് നില്‍ക്കുന്ന രമ്യയെക്കണ്ടാല്‍ രവിവര്‍മ്മന്‍ ചിത്രം തന്നെയോ എന്ന് സംശയം തോന്നും. നദീതീരത്തിരിക്കുന്ന യുവതിയായും രാജ്ഞിയായുമുള്ള രണ്ട് ചിത്രങ്ങളാണ് ശ്രുതി ഹാസന്‍ ചെയ്തത്.
തിനിടെ നടിമാരായ ഖുശ്ബുവിന്റേയും രമ്യ കൃഷ്ണന്റേയും ട്വിറ്ററിലൂടെയുള്ള സംഭാഷണങ്ങള്‍ ശ്രദ്ധ നേടുകയാണ്. ഇത്ര സുന്ദരിയായി ഇനി കണ്ടാല്‍ ഞാന്‍ ഈ സൗഹൃദമങ്ങ് ഉപേക്ഷിക്കും കേട്ടോ' എന്നായിരുന്നു രമ്യ കൃഷ്ണന്റെ ഫോട്ടോ പങ്കുവച്ച് ഖുശ്ബു ട്വിറ്ററില്‍ കുറിച്ചത്. ഇതിന് രമ്യ മറുപടിയും നല്‍കിയിട്ടുണ്ട്. 'നമ്മുളുടെ രണ്ട് പേരുടേയും തോന്നലുകളും ബഹുമാനവും ഒന്നാണെന്നായിരുന്നു' രമ്യ ഖുശ്ബുവിന് നല്‍കിയ മറുപടി. ഏതായാലും ഇരുവരുടേയും രസകരമായ സംഭാഷണം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.







