Latest News

രണത്തിന് ശേഷം റഹ്മാന്‍ വീണ്ടും മലയാളത്തിലേക്ക്;വൈറസിലെത്തുന്നത് ഡോക്ടര്‍ റോളില്‍; ക്യാരറ്റര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

Malayalilife
രണത്തിന് ശേഷം റഹ്മാന്‍ വീണ്ടും മലയാളത്തിലേക്ക്;വൈറസിലെത്തുന്നത് ഡോക്ടര്‍ റോളില്‍; ക്യാരറ്റര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

കേരളത്തെ ഭീതിയിലാഴ്ത്തിയ നിപയെ വെള്ളിത്തിരയില്‍ ആവിഷ്കരിക്കുന്ന ആഷിഖ് അബു ചിത്രം വൈറസിന്‍റെ  പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. മലയാളികളുടെ പ്രിയനടന്‍ റഹ്‍മാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്കാണ് സംവിധായകന്‍ ആഷിഖ് അബു ഫേസ്ബുക്കിലൂടെ റിലീസ് ചെയ്തത്. 

വൈറസില്‍ ഡോക്ടറുടെ വേഷത്തിലാണ് റഹ്‍മാന്‍ എത്തുന്നത്. വൈറസ് സിനിമയുടെ പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ ചിത്രത്തിന്‍റെ റിലീസിനായി കാത്തിരിക്കുകയാണ്. സിനിമയുടെ ട്രെയിലറും മുമ്പ് പുറത്തിറങ്ങിയ ക്യാരക്ടര്‍ പോസ്റ്ററുകളും വൈറലായിരുന്നു. മന്ത്രി കെ കെ ശൈലജയെ അവതരിപ്പിക്കുന്ന നടി രേവതിയുടെയും സിസ്റ്റര്‍ ലിനി പുതുശ്ശേരിയെ അവതരിപ്പിക്കുന്ന റിമ കല്ലിങ്കലിന്‍റെയും പോസ്റ്ററുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ലഭിച്ചത്.

ഇവര്‍ക്ക് പുറമെ ഇന്ദ്രജിത്തിന്‍റെയും പൂര്‍ണിമയുടെയും ക്യാരക്ടര്‍ പോസ്റ്ററുകളും റിലീസ് ചെയ്തിരുന്നു. ഇതിനു ശേഷമാണ് റഹ്‍മാന്‍റെ ഫസ്റ്റ് ലുക്കും പുറത്തുവിട്ടിരിക്കുന്നത്. ജൂണ്‍ ഏഴിനാണ് ചിത്രത്തിന്‍റെ റിലീസ്. 

Read more topics: # rehman character poster virus
rehman character poster virus

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES