മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമിടോമി. നിരവധി സിനിമകളില്‍ പാടിയിട്ടുളള റിമി മിനിസ്‌ക്രീനിലും സ്റ്റേജ് ഷോകളിലും നിറസാന്നിധ്യമാണ്. പാട്ടു കൊണ്ടു മാത്രമല്ല തന്റെ സംസാരവും ചിരിയുമെല്ലാം കൊണ്ട് റിമി പ്രേക്ഷകരെ കൈയിലെടുക്കാറുണ്ട്. ഇപ്പോള്‍ താരത്തിന്റെ വിവാഹമോചനവാര്‍ത്തയ്ക്ക് പിന്നാലെ ആരാധകര്‍ ഏറ്റെടുക്കുന്നത് റിമിയുടെ ഒരു അടിപൊളി ഡാന്‍സ് വീഡിയോ ആണ്.
മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് റിമിടോമി. മിനസ്‌ക്രീനില്‍ ഗായികയായി എത്തിയ റിമി മീശമാധവനിലെ ചിങ്ങമാസം എന്ന പാട്ടിലൂടെയാണ് സിനിമാ രംഗത്തെക്ക് എത്തുന്നത്. മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ അവ താരികയായി റിമി എത്തുന്നുണ്ട്. പരിപാടിയില്‍ എത്തിയതോടെയാണ് റിമിയെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്. .റിമിയുടെ മികച്ച അവതരണമാണ് ഷോയുടെ ഹൈലൈറ്റ്. വളരെ സൗഹാര്‍ദ്ദപരമായാണ് റിമി പരിപാടികളില്‍ പെരുമാറുന്നത്.
വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും തമാശ പറയുന്നതും കളിയാക്കുന്നതുമൊക്കെ ആരാധകര്‍ റിമിയില്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങളാണ്. ഒന്നും ഒന്നും മൂന്ന്, കോമഡി സ്റ്റാര്‍സ്, പാടാം നമുക്ക് പാടാം എന്നീ ഷോകളില്‍ ഇപ്പോള്‍ റിമി വിധികര്‍ത്താവായി എത്തുന്നുണ്ട്. ഇതിനിടയിലാണ് താരത്തിന്റെ വിവാഹമോചന വാര്‍ത്ത എത്തിയത്. വാര്‍ത്ത എത്തി ദിവസങ്ങള്‍ക്കുള്ളില്‍ റിമിയും റോയ്‌സും പിരിയുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ റിമിയുടെ ഒരു ഡാന്‍സ് വീഡിയോ ആണ് വൈറലാകുന്നത്.
കോമഡി സ്റ്റാര്‍സ് വേദിയില്‍ അവതാരക മീര അനിലുമായി ചേര്‍ന്ന് മനോഹരമായി നൃത്തം ചെയ്യുന്ന താരത്തിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുക്കുകയാണ്. ഒരു തമിഴ് പാട്ടിനൊപ്പമാണ് ഇവരുടെ ഡാന്‍സ്. മഞ്ഞയും പച്ചയും സാരിയുടുത്ത് നീണ്ട മുടി പിന്നിയിട്ട് മുല്ലപ്പൂവൊക്ക വച്ച ജിമുക്ക കമ്മലൊക്കെ അണിഞ്ഞ് നൃത്തം ചെയ്യുന്ന റിമിയെ കണ്ട് അമ്പരന്നിരിക്കയാണ് ആരാധകര്‍.
നൃത്തം പഠിച്ച പോലെ അത്ര നന്നായിട്ടാണ് റിമി ഡാന്‍സ് ചെയ്യുന്നതെന്നും പാട്ടിനെക്കാളും നൃത്തമാണ് റിമിക്ക് വഴങ്ങുന്നതെന്നുമൊക്കെയാണ് വീഡിയോ കണ്ട ആരാധകര്‍ പറയുന്നത്. റിമി തന്നെയാണ് ഡാന്‍സ് വീഡിയോ ദിവസങ്ങള്‍ക്ക് മുമ്പ് പങ്കുവച്ചതെങ്കിലും ഇപ്പോഴാണ് വീഡിയോ വൈറലായത്. വിവാഹമോചനമൊന്നും റിമിയുടെ എനര്‍ജിയെ തളര്‍ത്തില്ലെന്ന അടിക്കുറിപ്പോടെയാണ് ആരാധകര്‍ വീഡിയോ ഷെയര്‍ ചെയ്യുന്നത്.
സംസാരം കൊണ്ടും പാട്ടും നൃത്തവും കൊണ്ടുമാണ് റിമി സദസ്യരെ കൈയിലെടുക്കുന്നത്. പിന്നീട് വണ്ണം കുറച്ച് മേക്കോവര്‍ നടത്തിയും ആരാധകരെ റിമി ഞെട്ടിച്ചിരുന്നു. അഞ്ചോളം സിനിമകളില്‍ ശ്രദ്ധേയ വേഷം ചെയ്ത താരം തിങ്കള്‍ മുതല്‍ വെളളി വരെ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായും എത്തി. റോയിസ് കിഴക്കൂടനുമായിട്ടുള്ള 11 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം റിമി ടോമി വിവാഹമോചിതയായത് ഏറെ വാര്‍ത്തായായിരുന്നു. എന്നാല്‍ വിവാഹമോചനത്തെ കുറിച്ച് റിമി പ്രതികരിച്ചിട്ടില്ല.