Latest News

മലയാളികളുടെ പ്രിയ താരം റോമയ്ക്ക് സംഭവിച്ചത് കണ്ടോ;കണ്ടാല്‍ പോലും തിരിച്ചറിയാന്‍ പറ്റില്ല..!

Malayalilife
മലയാളികളുടെ പ്രിയ താരം റോമയ്ക്ക് സംഭവിച്ചത് കണ്ടോ;കണ്ടാല്‍ പോലും തിരിച്ചറിയാന്‍ പറ്റില്ല..!

ലയാളിയല്ലെങ്കിലും ഏറെ മലയാള ചിത്രങ്ങളില്‍ നായികയായും സഹനായികയുമായിട്ടെല്ലാം തിളങ്ങിയ താരമാണ് റോമ. ബോള്‍ഡ് ആന്‍ഡ് ബ്യുട്ടിഫുള്‍ സ്‌കൂള്‍ കോളേജ് കഥാപാത്രങ്ങളാണ് മിക്ക ചിത്രങ്ങളിലും താരം അവതരിപ്പിച്ചത്. എന്നാല്‍ ഇടയ്ക്ക് വച്ച് താരം ഫീല്‍ഡ് ഔട്ടായി. പിന്നെ താരത്തെകുറിച്ച് ആരും അധികം കേട്ടിരുന്നില്ല. ഇപ്പോള്‍ റോമയുടെ പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നോട്ടുബുക്കിലൂടെയാണ് പഞ്ചാബിലെ സിന്ധി കുടുംബത്തിലെ അംഗമായ റോമ മലയാളത്തിലേക്ക് എത്തിയത്. കൗമാരപ്രണയവും പ്രശ്നങ്ങളും കൈകാര്യം ചെയ്ത ചിത്രത്തില്‍ മൂന്നുനായികമാരില്‍ ഒരാളായിരുന്നു റോമ. നടി പാര്‍വ്വതി തിരുവോത്തും മരിയ റോയിയും ഈ ചിത്രത്തിലൂടെയാണ് മലയാളസിനിമയിലേക്ക് എത്തിയത്. എന്നാല്‍ പാര്‍വതിയുടെ ആദ്യ ചിത്രം അതേവര്‍ഷം തന്നെ ഇറങ്ങിയ ഔട്ട് ഓഫ് സിലബസ് ആയിരുന്നു.

പക്ഷേ മൂന്നു നായികമാരില്‍ ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചത്  റോമാ എന്ന നടിക്കായിരുന്നു. 2006ല്‍ സിനിമയിലേക്ക് എത്തിയെങ്കിലും പാര്‍വ്വതി ശ്രദ്ധിക്കപ്പെടാന്‍ 2014ല്‍ ഇറങ്ങിയ ബാംഗ്ലൂര്‍ ഡേയ്സ് വരെ കാത്തിരിക്കേണ്ടിവന്നു. പക്ഷേ റോമയ്ക്കാകട്ടെ കൈനിറയെ അവസരങ്ങളായിരുന്നു. ദിലീപ്, പൃഥിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, മോഹന്‍ലാല്‍, തുടങ്ങി നിരവധിപേര്‍ക്കൊപ്പം താരം അഭിനയിച്ചു. കോട്ടയം അച്ചായത്തിയുടെ റോളുകളാണ് താരത്തെ തേടി ഏറെ എത്തിയത്. പിന്നീട് റോമയുടെ കരിയറിന് വലിയ തകര്‍ച്ചയാണ് സംഭവിച്ചത്. ഒരു ചിത്രത്തില്‍ ഐറ്റം ഡാന്‍സര്‍ ആയി പോലും നടിക്ക് എത്തേണ്ടി വന്നു. കുടിച്ച് കൂത്താടുന്ന എന്ന രീതിയില്‍ ചില ചിത്രങ്ങളും റോമയുടേതായി പുറത്തുവന്നു. എന്നാല്‍ 2017ന് ശേഷം താരത്തെ അധികം ആരും കണ്ടില്ല.

ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നത് റോമയുടെ ഒരു ഫോട്ടോ ആണ്. വെളുത്ത് തടിച്ചായിരുന്നു റോമ ഇരുന്നത്. മെലിഞ്ഞ സുന്ദരിമാരില്‍നിന്നും റോമയെ വ്യത്യസ്ഥയാക്കിയതും താരത്തിന്റെ തടിയാണ്. എന്നാല്‍ മെലിഞ്ഞുണങ്ങി ആളെ തിരിച്ചറിയാന്‍ പോലും സാധിക്കാത്ത രീതിയിലാണ് റോമാ ഇപ്പോള്‍. അവസരങ്ങള്‍ കുറഞ്ഞപ്പോള്‍ രൂപ മാറ്റം വരുത്തി നടി തിരിച്ചു വരവിനു ഒരുങ്ങുകയാകാം എന്നാണ് റിപ്പോര്‍ട്ട്. മിക്ക നടിമാരും മലയാള സിനിമയില്‍ നിന്ന് പോയതിനു ശേഷം പിന്നീട് രൂപമാറ്റം നടത്തിയാണ് തിരികെ എത്താറുള്ളത്. അതുപോലെ റോമയും അത്തരത്തില്‍ മാറ്റത്തിന് തയ്യാറെടുക്കുകയാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ.!


 

roma asrani latest photo-new look

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES