Latest News

കാടിനോട് ചേര്‍ന്നുകിടക്കുന്ന ഒരു വിജനമായ പറമ്പിലെ ആ പണിതീരാത്ത വീട്;റോഷാക്കിലെ ഒരു പ്രധാന കഥാപാത്രമായ വീട് ഒരുക്കിയതെങ്ങനെയെന്ന് കാണാം; വില്ലനായ ആ മുഖം മൂടിക്കാരന്‍ ആസിഫ് അലിയെന്ന് പരിചയപ്പെടുത്തി മമ്മൂട്ടി

Malayalilife
കാടിനോട് ചേര്‍ന്നുകിടക്കുന്ന ഒരു വിജനമായ പറമ്പിലെ ആ പണിതീരാത്ത വീട്;റോഷാക്കിലെ ഒരു പ്രധാന കഥാപാത്രമായ വീട് ഒരുക്കിയതെങ്ങനെയെന്ന് കാണാം; വില്ലനായ ആ മുഖം മൂടിക്കാരന്‍ ആസിഫ് അലിയെന്ന് പരിചയപ്പെടുത്തി മമ്മൂട്ടി

റോഷാക്ക് സിനിമ കണ്ടവരാരും സിനിമയിലെ മമ്മൂട്ടിയുടെ വീടും മറക്കില്ല. മമ്മൂട്ടിയുടെ ലൂക്ക് ആന്റണിയെന്ന കഥാപാത്രത്തിനു പിന്നിലുള്ള ദുരൂഹത പോലെ തന്നെ ആ വീടും പ്രേക്ഷകരെ കൗതുകം കൊള്ളിക്കുന്നതാണ്.

കാടിനോട് ചേര്‍ന്നുകിടക്കുന്ന ഒരു വിജനമായ പറമ്പിലെ ആ പണിതീരാത്ത വീട്. ആദ്യ കാഴ്ചയില്‍ തന്നെ ആരിലും ദുരൂഹത നിറയ്ക്കുന്ന 'ദിലീപ് ഹെവന്‍'. സിനിമയിലെ മമ്മൂട്ടിയുടെ ലൂക്ക് ആന്റണിയെന്ന കഥാപാത്രത്തുനുള്ള അതേ പ്രധാന്യം ആ വീടും സിനിമയിലുണ്ട്. 

ചിത്രീകരണത്തിനായി താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ സെറ്റായിരുന്നു ഇത്. ആര്‍ട് ഡയറക്ടര്‍ ഷാജി നടുവിന്റെയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്റെയും നേതൃത്വത്തില്‍ ഒരുക്കിയ ഈ വീടിന്റെ മേക്കിംഗ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍.

റോഷാക്ക്' ലെ വില്ലനായ മുഖം മൂടിക്കാരനെ പരിചയപ്പെടുത്തി മമ്മൂട്ടി പോസറ്റര്‍ പങ്ക് വച്ചു. ആസിഫ് അലിയാണ് ദിലീപ് എന്ന ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.'റോഷാക്ക്' ന്റെ ഷൂട്ടിങ് സമയത്തേ ചിത്രത്തില്‍ ആസിഫ് അഭിനയിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ചിത്രത്തിന്റെ പ്രീറിലീസ് ടീസറിലും ആസിഫിന്റെ സാന്നിധ്യം പ്രേക്ഷകര്‍ കണ്ടെത്തിയിരുന്നു.

അതേ സമയം, നാലാം ദിവസത്തിലേക്കു കടക്കുമ്പോള്‍ റോഷാക്ക് ബോക്സ് ഓഫീസില്‍ സ്വന്തമാക്കിയിരിക്കുന്നത് 10.27 കോടിയാണ്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ലൂക്ക് ആന്റണി എന്ന കഥാപാത്രമാണ് മമ്മൂട്ടിക്ക്. നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. നിര്‍മ്മാണം മമ്മൂട്ടി കമ്പനിയാണ്. ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍ , മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

 

        

rorschach movie making video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES