നിവിന്‍ പോളി നായകനായി എത്തിയ 'സാറ്റര്‍ഡേ നൈറ്റി'ന് ശേഷം ബോളിവുഡ് ചിത്രവുമായി റോഷന്‍ ആന്‍ഡ്രൂസ്. സിദ്ധാര്‍ഥ് റോയ് കപൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ഷാഹിദ് കപൂര്‍ പ്രധാന കഥാപത്രത്തെ അവതരിപ്പിക്കുന്നു. പേരിട്ടിട്ടില്ലാത്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ജനപ്രിയ ജോഡികളായ ബോബിയും സഞ്ജയ്യും ആണ്. അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെയാണ് റോഷന്‍ ആന്‍ഡ്രൂസ് ഇക്കാര്യം അറിയിച്ചത്.
റോഷന്‍ ആന്‍ഡ്രൂസിന്റെ ഫേസ്ബുക്ക് ഹാന്‍ഡിലിലെ കുറിപ്പ്,
''ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായ നടന്‍ ഷാഹിദ് കപൂറിനൊപ്പമാണ് എന്റെ അടുത്ത ചിത്രം. എഴുത്തുകാരായ ബോബിയും സഞ്ജയും എനിക്കായി തിരക്കഥയും ഹുസൈന്‍ ദലാല്‍ സംഭാഷണങ്ങളും എഴുതുന്നു. ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നിര്‍മ്മാതാക്കളിലൊരാളായ സിദ്ധാര്‍ത്ഥ് റോയ് കപൂര്‍ തന്റെ സ്വന്തം പ്രൊഡക്ഷന്‍ ആയ ആര്‍കെഎഫിന്റെ ബാനറില്‍ ഈ ചിത്രം നിര്‍മ്മിക്കാന്‍ പോകുന്നു! എല്ലാ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും നവംബര്‍ 16 മുതല്‍ ആരംഭിക്കും!
കഴിഞ്ഞ 17 വര്‍ഷമായി ഞാന്‍ വ്യത്യസ്ത സിനിമകള്‍ ചെയ്യാന്‍ ശ്രമിച്ചു, എന്റെ പ്രേക്ഷകര്‍ക്കായി വ്യത്യസ്ത രീതിയില്‍ പരീക്ഷിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനായിരുന്നു! ഞാന്‍ എന്നെ അപ്‌ഡേറ്റ് ചെയ്തു - എന്നെത്തന്നെ അപ്‌ഗ്രേഡുചെയ്ത് വ്യത്യസ്ത തരം ഫിലിം മേക്കിംഗ് നടപ്പിലാക്കി. ഞാന്‍ ഹിറ്റുകളും - ശരാശരിയും - ഫ്ലോപ്പുകളും ഉണ്ടാക്കി. എന്നാല്‍ വ്യത്യസ്ത സിനിമകള്‍ ചെയ്യാനുള്ള ശ്രമം ഒരിക്കലും നിര്‍ത്തിയില്ല. എന്നെ സ്വീകരിച്ചതിനും പ്രോത്സാഹിപ്പിച്ചതിനും നന്ദി! ഞാന്‍ ഉടനെ തിരിച്ചുവരും.
മോഹന്‍ലാലും ശ്രീനിവാസനും അഭിനയിച്ച 'ഉദയനാണ് താരം' എന്ന ചിത്രത്തിലൂടെയാണ് റോഷന്‍ ആന്‍ഡ്രൂസ് അദ്ദേഹത്തിന്റെ കരിയര്‍ ആരംഭിക്കുന്നത്. 2005-ല്‍ പുറത്തിറങ്ങിയ ചിത്രം അദ്ദേഹത്തിന് മികച്ച ഛായാഗ്രാഹകനൊപ്പം തന്നെ മികച്ച നവാഗത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും സ്വന്തമാക്കിയിരുന്നു. അതിനുശേഷം അവാര്‍ഡ് നേടിയ 'നോട്ട്ബുക്ക്'എന്ന സിനിമ ആരാധകര്‍ക്ക് പ്രിയങ്കരിയായ 'മഞ്ജുവാരിയര്‍ അഭിനയിച്ച ഹൗ ഓള്‍ഡ് ആര്‍ യു?' ഉള്‍പ്പെടെയുളളവ നിരവധി സിനിമകളാണ് . റോഷന്റെ മറ്റൊരു സിനിമ നിവിന്‍ പോളി നായകനായ 'സാറ്റര്‍ഡേ നൈറ്റ്‌സും ഈ അടുത്താണ് പ്രദര്‍ശനത്തിനെത്തിയത്.