കേരളത്തെ ഭീതിയിലാഴ്ത്തിയ നിപയുടെ അലയൊളികള്‍ അടങ്ങിയിട്ടില്ല. നിപ രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 16 രോഗികളാണ് മരിച്ചത്. ഇതില്‍ ഒരാളായിരുന്നു രോഗികളെ ചികിത്സിക്കുന്നതിനിടയില്‍ രോഗം പിടിപ്പെട്ട് മരിച്ച ലിനി സിസ്റ്റര്‍. ഒരു വര്‍ഷത്തിന് ശേഷം നിപയുടെ യഥാര്‍ത്ഥ കഥ വെള്ളിത്തിരയിലെത്തിച്ചപ്പോള്‍ പ്രേക്ഷകരുടെ കണ്ണുനിറയുകയായിരുന്നു. ഇപ്പോഴിതാ വൈറസിലെ ലിനി സിസ്റ്ററിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച റിമയെ അഭിനന്ദിച്ച് കുറിപ്പുമായി ലിനി സിസ്റ്ററിന്റെ ഭര്‍ത്താവ് സജീഷ് എത്തിയിരിക്കുകയാണ്.
'റിമാ നിങ്ങളിലൂടെ ഞാന്‍ എന്റെ ലിനിയെ തന്നെയായിരുന്നു കണ്ടത്, പറഞ്ഞറിയിക്കാന്‍ പറ്റാത്ത അനുഭവം ആയിരുന്നു, അവസാന നാളുകളില്‍ ലിനി അനുഭവിച്ച മാനസിക അവസ്ഥയെ നേരില്‍ കാണിച്ചോള്‍ കരച്ചില്‍ അടയ്ക്കാന്‍ കഴിഞ്ഞില്ല', സജീഷിന്റെ കുറിപ്പ്.ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രം മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. പോയവര്‍ഷം കോഴിക്കോട് പടര്‍ന്ന് പിടിച്ച നിപ വൈറസ് പനിയെ കുറിച്ചുള്ളതായിരുന്നു ചിത്രം. രോഗബാധിതരെ ചികിത്സിക്കുന്നതിനിടയില്‍ നിപ ബാധിച്ച് മരിച്ച സിസ്റ്റര്‍ ലിനിയെ ചിത്രത്തില്‍ അവതരിപ്പിച്ചത് റിമ കല്ലിങ്കലായിരുന്നു. വൈറസ് തിയ്യേറ്റിലെത്തിയപ്പോള്‍ ലിനിയുടെ ഭര്‍ത്താവ് സജീഷും ചിത്രം കണ്ടു. വൈറസ് ടീമിനോടൊപ്പം തന്നെയാണ് സജീഷും ചിത്രം കണ്ടത്. ചിത്രം കണ്ടതിന് ശേഷം ചിത്രത്തെ കുറിച്ച് സജീഷ് കുറിച്ചതിങ്ങനെ.
'റിമാ നിങ്ങളിലൂടെ ഞാന്‍ എന്റെ ലിനിയെ തന്നെയായിരുന്നു കണ്ടത്. പറഞ്ഞറിയിക്കാന്‍ പറ്റാത്ത അനുഭവം ആയിരുന്നു. അവസാന നാളുകളില്‍ ലിനി അനുഭവിച്ച മാനസിക അവസ്ഥയെ നേരില്‍ കാണിച്ചോള്‍ കരച്ചില്‍ അടയ്ക്കാന്‍ കഴിഞ്ഞില്ല. ലിനിയോടുളള സ്നേഹം കൊണ്ട് പറയുന്നതല്ല ഒരു സാധാരണ ആസ്വാദകന്‍ എന്ന നിലയില്‍ പറയുകയാണ് റിമാ നിങ്ങള്‍ ജീവിക്കുകയായിരുന്നു'.
സജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവില്‍ 'വൈറസ്' സിനിമ ഇന്നലെ വൈറസ് ടീമിനോടൊപ്പം കണ്ടു. ശരിക്കും കോഴിക്കോടിന്റെ അതിജീവനത്തിന്റെ ഓര്‍മ്മ വീണ്ടും മനസ്സില്‍ തെളിഞ്ഞു. സിനിമയുടെ പല ഘട്ടത്തിലും അതിലെ അഭിനയതാക്കള്‍ അല്ലായിരുന്നു എന്റെ മുന്‍പില്‍ പകരം റിയല്‍ ക്യാരക്ടേര്‍സ് ആയിരുന്നു. റിമാ നിങ്ങളിലൂടെ ഞാന്‍ എന്റെ ലിനിയെ തന്നെയായിരുന്നു കണ്ടത്. പറഞ്ഞറിയിക്കാന്‍ പറ്റാത്ത അനുഭവം ആയിരുന്നു. അവസാന നാളുകളില്‍ ലിനി അനുഭവിച്ച മാനസിക അവസ്ഥയെ നേരില്‍ കാണിച്ചോള്‍ കരച്ചില്‍ അടയ്ക്കാന്‍ കഴിഞ്ഞില്ല. ലിനിയോടുളള സ്നേഹം കൊണ്ട് പറയുന്നതല്ല ഒരു സാധാരണ ആസ്വാദകന്‍ എന്ന നിലയില്‍ പറയുകയാണ് റിമാ നിങ്ങള്‍ ജീവിക്കുകയായിരുന്നു.
ഒരുപാട് നന്ദിയുണ്ട് ആഷിക്ക് ഇക്ക ഇത്ര മനോഹരമായി കോഴിക്കോടിന്റെ , പേരാംബ്രയുടെ നിപ അതിജീവനത്തിന്റെ ജീവിക്കുന്ന ഓര്‍മ്മകള്‍ തിരശീലയില്‍ എത്തിച്ചതിന്. എല്ലാ താരങ്ങളും മത്സരിച്ച് അഭിനയിച്ചു.
പാര്‍വ്വതി വീണ്ടും ഞെട്ടിച്ചു. ശ്രീനാഥ് ഭാസിയും സൗബിന്‍ ഇക്കയും ടോവിനോ ചേട്ടനും കുഞ്ചാക്കോ ചേട്ടനും ഇദ്രജിത്ത് ചേട്ടനും രേവതി ചേച്ചിയും പൂര്‍ണ്ണിമ ചേച്ചിയും ഇന്ദ്രന്‍സ് ചേട്ടനും അങ്ങനെ എല്ലാവരും മറക്കാനാവത്ത നിമിഷങ്ങള്‍ സമ്മാനിച്ചു.സിനിമ കാണുന്നതിന് മുന്‍പ് എല്ലാവരെയും നേരില്‍ കാണാനും ഒത്തു കൂടാനും കഴിഞ്ഞതില്‍ സന്തോഷം.