Latest News

എന്റെയും സുമീറയുടേയും ജീവിതത്തിലേക്ക് പടച്ചോൻ മൂന്നാമതായി തന്ന നിധിയാണ് ഹന്നക്കുട്ടി; വിധിയുടെ കണക്കു പുസ്തകത്തിൽ പടച്ചോൻ എഴുതി ചേർത്തത് മറ്റൊന്നായി: സലിം കോടത്തൂർ

Malayalilife
എന്റെയും സുമീറയുടേയും ജീവിതത്തിലേക്ക് പടച്ചോൻ മൂന്നാമതായി തന്ന നിധിയാണ് ഹന്നക്കുട്ടി; വിധിയുടെ കണക്കു പുസ്തകത്തിൽ പടച്ചോൻ എഴുതി ചേർത്തത് മറ്റൊന്നായി: സലിം കോടത്തൂർ

ലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയവരാണ് മാപ്പിളപ്പാട്ട് ഗായകൻ സലിം കോടത്തൂരും മകളും.  സലീം മകളെ ഇന്ന്  വളർത്തുന്നത് മകൾക്ക് ജീവിതത്തിൽ ചില കുറവുകളുണ്ടെങ്കിലും അതൊന്നും ഗൗനിക്കാതെ തന്നെയാണ്. മകളുടെ പ്രിയപ്പെട്ട അച്ഛനാണ് ഇന്ന്  സലീം.  സലിം പലതവണ ഈ ലോകത്തിന്റെ സൗന്ദര്യം താൻ കണ്ടത് മകൾ ഹന്നയിലൂടെയായിരുന്നുവെന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ  മകളെക്കുറിച്ച് സലീം പറഞ്ഞവാക്കുകളാണ് ചർച്ചയാവുന്നത്. 

എന്റെയും സുമീറയുടേയും ജീവിതത്തിലേക്ക് പടച്ചോൻ മൂന്നാമതായി തന്ന നിധിയാണ് ഹന്നക്കുട്ടി. മൂത്തയാൾ സിനാൻ പ്ലസ്ടു കഴിഞ്ഞു . രണ്ടാമത്തവൾ സന പത്താം ക്ലാസിലും. സുമീറ മൂന്നാമതും ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ എല്ലാവർക്കും വല്യ സന്തോഷം. ഏറ്റവും മികച്ച ആശുപത്രിയിൽ തന്നെ കൊണ്ടുപോയി. ഗർഭിണികൾക്ക് അലർജി ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉള്ളപ്പോൾ നടത്തുന്ന ഇഎസ്ആർ പരിശോധനയും ആ സമയത്ത് നടത്തി. അപ്പോഴൊന്നും കാര്യമായ പ്രശ്നങ്ങൾ കണ്ടില്ല. വിധിയുടെ കണക്കു പുസ്തകത്തിൽ പടച്ചോൻ എഴുതി ചേർത്തത് മറ്റൊന്നായി. ‘നിങ്ങളുടെ കുഞ്ഞിനു ‘രണ്ട് വിരൽ ഇല്ല….’ എന്ന് മാത്രമാണ് ആദ്യം ഡോക്ടറും ആശുപത്രി അധികൃതരും പറഞ്ഞത്. വിരലുകൾ ഇല്ലെങ്കിലും കുഞ്ഞിനു മറ്റു കുഴപ്പങ്ങൾ ഒ ന്നും ഇല്ലല്ലോ എന്നോർത്തു സ്വയം സമാധാനിച്ചു.

ഒടുവിൽ ഞാനാ കാഴ്ച കണ്ടു. വെന്റിലേറ്ററിനുള്ളിൽ ഞങ്ങളുടെ കുഞ്ഞ്. കഷ്ടിച്ച് 950 ഗ്രാം തൂക്കം മാത്രം. കുഞ്ഞിന് സാധാരണ ഉണ്ടാകേണ്ട ശാരീരിക വളർച്ചയൊന്നും തന്നെയില്ല. ശ്വാസമെടുക്കാൻ വെമ്പുന്ന ആ കുഞ്ഞു ജീവനെ വാതിൽ വട്ടത്തിലൂടെ ഞാൻ കണ്ടു. അവളെയോർത്ത് അന്ന് മാത്രമാണ് ഞാൻ കരഞ്ഞത്. പിന്നീടൊരിക്കലും എനിക്ക് കരയേണ്ടി വന്നിട്ടില്ല.

salim kodathoor words about daughter hanna

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES