Latest News

ഒരു കൊച്ച് പുസ്തകത്തിന്റെ കഥയുമായ് സമാധാന പുസ്തകം; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

Malayalilife
topbanner
 ഒരു കൊച്ച് പുസ്തകത്തിന്റെ കഥയുമായ് സമാധാന പുസ്തകം; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

വാഗതരായ യോഹാന്‍, റബീഷ്, ധനുഷ്, ഇര്‍ഫാന്‍, മീനാക്ഷി, ട്രിനിറ്റി, മഹിമ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രവീഷ് നാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ' സമാധാന പുസ്തകം'. സിഗ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിസാര്‍ മംഗലശ്ശേരി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. മലായാളത്തിന്റെ പ്രിയ താരങ്ങളായ സുരേഷ് ഗോപി, ദിലീപ്, നസ്‌ളിന്‍, മാത്യൂ എന്നിവരുടെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ഒരു പുസ്തകത്തിലേക്ക് ഒരു കൂട്ടം കുട്ടികള്‍ ഏറെ പ്രതീക്ഷയില്‍ നോക്കിനില്‍ക്കുന്ന രസകരമായ പോസ്റ്ററാണ് കാണുന്നത്.

'ജോ & ജോ', '18+' എന്നീ ചിത്രങ്ങളുടെ സംവിധായകനായ അരുണ്‍ ഡി ജോസ്, സംവിധായകന്‍ രവീഷ് നാദ്, സി പി ശിവന്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രത്തിന്റെ കഥ തിരക്കഥ, സംഭാഷണമെഴുതുന്നത്. 'ജോ & ജോ', '18+' എന്നീ ചിത്രങ്ങളുടെ കോ റൈറ്റര്‍ കൂടിയാണ് സംവിധായകന്‍ രവീഷ്. സതീഷ് കുറുപ്പ് ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റിംഗ് ചമന്‍ ചാക്കോയാണ്. ഫോര്‍ മ്യൂസിക്‌സ് ആണ് ചിത്രത്തിന്റെ സംഗീതം. സിജു വില്‍സന്‍, ജെയിംസ് ഏലിയ, മേഘനാഥന്‍, വി കെ ശ്രീരാമന്‍, പ്രമോദ് വെളിയനാട്, ലിയോണ ലിഷോയ്, വീണാ നായര്‍, ശ്രീലക്ഷ്മി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷാഫി ചെമ്മാട്, ഓഡിയോഗ്രാഫി: തപസ് നായക്, ഗാനരചന: സന്തോഷ് വര്‍മ്മ, ജിസ് ജോയ്, ലിന്റോ പി തങ്കച്ചന്‍, കോസ്റ്റ്യൂംസ്: ആദിത്യ നാണു, ആര്‍ട്ട്: വിനോദ് പട്ടണക്കാടന്‍, മേയ്ക്കപ്പ്: വിപിന്‍ ഓമശ്ശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: റജിവാന്‍ അബ്ദുല്‍ ബഷീര്‍, അസോസിയേറ്റ് ഡയറക്ടര്‍: രഞ്ജിത്ത് രാജ്, സക്കീര്‍ ഹുസൈന്‍, അസിസ്റ്റന്റ് ഡയറക്ടര്‍: യോഗേഷ് വിഷ്ണു വിസിഗ, ഷോണ്‍, ഡി.ഐ: ലിജു പ്രഭാകര്‍, വി.എഫ്.എക്‌സ്: മാഗ്മിത്ത് ഡിസ്ട്രിബ്യൂഷന്‍ ഹെഡ്: പ്രദീപ് മേനോന്‍, സ്റ്റില്‍സ്: സിനറ്റ് സേവ്യര്‍, ടൈറ്റില്‍: നിതീഷ് ഗോപന്‍, ഡിസൈനിങ്: യെല്ലോ ടൂത്ത്, മാര്‍ക്കറ്റിംങ്: ബി.സി ക്രിയേറ്റീവ്‌സ്, പി.ആര്‍.ഒ: പി.ശിവപ്രസാദ് എന്നിവരുമാണ് ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.

samadhana pusthakam poster

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES