തെന്നിന്ത്യൻ സിനിമകളിൽ മികച്ച അഭിനയം കാഴ്ചവെച്ച് മുന്നോട്ട് പോകുന്ന നടിയാണ് സാമന്ത. 2017ലാണ് സാമന്തയും നാഗചൈതന്യയും വിവാഹിതരാകുന്നത്. വിവാഹത്തിന് ശേഷവും സിനിമയിൽ സജീവമായ നടിക്ക് ഇപ്പോൾ അവസരങ്ങൾ കുറഞ്ഞെന്നാണ് നടി പറയുന്നത്.
അടുത്തിടെ ചെയ്ത സിനിമകളെല്ലാം വിവാഹത്തിനു മുമ്പ് തീരുമാനിച്ച സിനിമകളാണെന്നും അതുകൊണ്ടുതന്നെ അവയുടെ വിജയങ്ങളെല്ലാം വിവാഹത്തിനു ശേഷമുണ്ടായത് ആണ് എന്നു പറഞ്ഞുകൂടയെന്നും നടി പറയുന്നു. വിവാഹത്തിനു ശേഷം പക്ഷേ എനിക്ക് അവസരങ്ങൾ കുറഞ്ഞു. മുമ്പ് ചെയ്തതു പോലെ കൂടുതൽ സിനിമകൾ ലഭിക്കുന്നില്ല. ചിലപ്പോൾ വിവാഹശേഷം ഇനി കൂടുതലായി സിനിമയിൽ എന്നെക്കൊണ്ട് എന്തുചെയ്യിക്കാനാകും എന്ന് സംവിധായകർക്ക് അറിയാത്തതുകൊണ്ടാവും അവസരങ്ങൾ കുറയുന്നത്- സാമന്ത പറയുന്നു.
അതേസമയം ബോളിവുഡിലേക്ക് പോകാൻ ആലോചനയില്ലെന്നും സാമന്ത പറയുന്നു. തെന്നിന്ത്യൻ സിനിമയിൽ തന്നെ നിലനിൽക്കാനാണ് തീരുമാനമെന്നും സാമന്ത പറയുന്നു. ഭർത്താവ് നാഗചൈതന്യയുമായി അടുത്തിടെ ഒന്നിച്ച് സാമന്ത അഭിനയിച്ച മജിലി വൻ ഹിറ്റായിരുന്നു. ശിവ നിർവാണയായിരുന്നു ചിത്രം സംവിധാനം ചെയ്തത്.
ഓ ബേബി, ആണ് താരം നായികയായെത്തുന്ന പുതിയ ചിത്രം. ഇത് കൂടാതെ മന്മധുഡു 2 എന്ന ചിത്രത്തിൽ ഒരു അതിഥി വേഷവും 96ന്റെ തെലുഗ് റീമേക്കിൽ തൃഷ അവതരിപ്പിച്ച കഥാപാത്രവും സാമന്ത ചെയ്യുന്നുണ്ട്