Latest News

പ്രിയതമയ്ക്ക് പിറന്നാൾ സർപ്രൈസ് ഒരുക്കി നാഗചൈതന്യ; സാമന്തയുടെ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡയ

Malayalilife
പ്രിയതമയ്ക്ക് പിറന്നാൾ സർപ്രൈസ്  ഒരുക്കി  നാഗചൈതന്യ; സാമന്തയുടെ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡയ

തെന്നിന്ത്യൻ സിനിമ  പ്രേക്ഷകരുടെ ഇഷ്‌ടനായികമാരിൽ ഒരാളാണ് നടി സാമന്ത. ടോളിവുഡിലും കോളിവുഡിലും തിരക്കേറിയ താരത്തിന് മലയാളത്തിലും നിറയെ ആരാധകരാണ് ഉള്ളത്. താരത്തിന്റെ  33-ാം ജന്മദിനമായിരുന്നു കഴിഞ്ഞത്. താരത്തിന് ആശംസകൾ നേർന്ന് ആരാധകരും താരങ്ങളുമെല്ലാം എത്തിയിരുന്നു. സമാന്തക്കായി സോഷ്യൽ മീഡിയ പേജിലും ഫാൻ പേജുകളിലും എല്ലാമായി  ഗംഭീര ആഘോഷമായിരുന്നു ഒരുക്കിയിരുന്നതും. 

എന്നാൽ ഇപ്പോൾ ലോക്ക് ഡൗണിനെ തുടർന്ന് വീട്ടിനുള്ളിൽ തന്നെയായിരുന്നു ഇത്തവണത്തെ പിറന്നാൾ ആഘോഷം.  പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ നടി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്‌തിരുന്നു.സമാന്തയ്ക്ക് ഇത്തവണത്തെ പിറന്നാൾ ദിനത്തിൽ  ഉഗ്രൻ സർപ്രൈസാണ് നാഗചൈതന്യ നൽകിയത്. സ്വന്തം കൈകൊണ്ട് കേക്ക് ഉണ്ടാക്കി സാമന്തയെ ഞെട്ടിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ നാഗചൈതന്യ. പ്രിയതമയ്ക്കായി കേക്ക് ഉണ്ടാകുന്നതിന്റെ എല്ലാ ചിത്രങ്ങളും വിഡിയോകളും ഇരുവരും ആരാധകരുമായി പങ്കുവച്ചിരുന്നു. ഭാര്യയ്ക്കായി താരം നൽകിയത് ചോക്ലേറ്റ് കേക്കായിരുന്നു. 

നാഗചൈതന്യയും സാമന്തയും ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു  വിവാഹിതരായത്.  ഇവരുടെ വിവാഹം നടന്നിരുന്നത് ഹിന്ദു ക്രിസ്ത്യൻ ആചാര പ്രകാരമായിരുന്നു. രണ്ട് മതങ്ങളുടെ പരമ്പരാഗത രീതിയിൽ 2017 ല്‍ ഹെെദരാബാദില്‍ വെച്ചും പിന്നീട് ഗോവയിൽ വെച്ചുമായിരുന്നു വിവാഹം നടന്നിരുന്നത്.  ഇരുവരുടെയും വിവാഹം തെന്നിന്ത്യൻ സിനിമയിൽ കത്തി നിന്നിരുന്ന സമയത്തായിരുന്നു. കുടുംബ ജീവിതത്തെ പോലെ കരിയറിനും ഏറെ പ്രാധാന്യം നൽകുന്ന സാമന്ത നിലവിൽ സിനിമയിൽ സജീവമാണ്.

 
 
 
 
 
 
 
 
 
 
 
 
 

Family ❤️ .... (no points for guessing what I am praying for )

A post shared by Samantha Akkineni (@samantharuthprabhuoffl) on

 

samantha post goes viral about her birthday surprise

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES