തെന്നിന്ത്യന്‍ താരം സാമന്തയ്ക്ക് മയോസൈറ്റിസ് ബാധിച്ചുവെന്ന വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് ആരാധകര്‍ വായിച്ചറിഞ്ഞത്. താരം തന്നെയാണ് ഇതെ കുറിച്ച് ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. തൊട്ടുപിന്നാലെ മയോസൈറ്റിസ് എന്താണ് എന്ന ചര്‍ച്ചയിലായി ആരാധകര്‍. പേശികളെ ബാധിക്കുന്ന വീക്കമാണ് മയോസൈറ്റിസ്.
നടിയെ ഏറെനാളായി അലട്ടുകയാണ് ഈ രോഗം. കൈയില്‍ ഐവി ഡ്രിപ്പിട്ട് മുന്നില്‍ മൈക്ക് വച്ചിരിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്് കുറഞ്ഞതിനുശേഷം എല്ലാവരെയും അറിയിക്കാമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയമെടുക്കുകയാണിപ്പോള്‍. സ്വന്തം ദുര്‍ബലാവസ്ഥ അംഗീകരിക്കാന്‍ സാധിക്കുന്നില്ല. ഞാന്‍ വളരെ വേഗം സുഖംപ്രാപിക്കുമെന്ന് ഡോക്ടര്‍മാര്‍ക്ക് ഉറപ്പുണ്ട്. ഇതിനിടെ നല്ല ദിവസങ്ങളും മോശം ദിവസങ്ങളും ഉണ്ടായിട്ടുണ്ട്. ഇനിയും ഒരുദിവസംകൂടി താണ്ടാന്‍ കഴിയില്ലെന്ന് തോന്നുമ്പോഴും എങ്ങനെയോ ആ നിമിഷം കടന്നുപോവുന്നു. അതിനര്‍ത്ഥം തിരിച്ചുവരിവിലേക്ക് ഒരുദിവസംകൂടി അടുത്തിരിക്കുന്നു എന്നാണ്. ഈ സമയവും കടന്നുപോവും. സാമന്ത കുറിച്ചു.
പേശികളുടെ ബലക്കുറവും എല്ലുകള്‍ക്ക് വേദനയുമാണ് മയോ സൈറ്റിസിന്റെ പ്രധാന ലക്ഷണം. ഇടയ്ക്കിടെ വീഴുക, കുറച്ചുസമയം നില്‍ക്കുകയോ നടക്കുകയോ ചെയ്താല്‍ ക്ഷീണം അനുഭവപ്പെടുക എന്നിവയും ലക്ഷണങ്ങള്‍. അതേസമയം സാമന്തയ്ക്ക് പിന്തുണയുമായി ഒട്ടേറെ സിനിമ പ്രവര്‍ത്തകരും ആരാധകരും കമന്റുകള്‍ പോസ്റ്റു ചെയ്തു. സാമന്തയുടെ മുന്‍ഭര്‍ത്താവ് നാഗചൈതന്യയുടെ സഹോദരനും നടനുമായ അഖില്‍ അക്കിനേനിയും ആശംസകള്‍ നേര്‍ന്നു. പ്രിയപ്പെട്ട സാമിന് സ്‌നേഹവും കരുത്തും ആശംസിക്കുന്നുവെന്ന് അഖില്‍ കുറിച്ചു.
'യശോദയുടെ ട്രെയിലറിനോടുള്ള നിങ്ങളുടെ പ്രതികരണം അതിശയിപ്പിക്കുന്നതായിരുന്നു. നിങ്ങളുമായുള്ള സ്‌നേഹവും അടുപ്പവുമാണ് ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാന്‍ എനിക്ക് ശക്തി പകരുന്നതെന്നും നടി കുറിച്ചു.
ഏത് പ്രായക്കാരെയും, കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ വ്യത്യാസമില്ലാതെ ബാധിക്കാവുന്ന രോഗമാണ് ഇത്. ശ്വസിക്കാനും ഭക്ഷണം വിഴുങ്ങാനും ഇത്തരക്കാര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. ഇടയ്ക്കിടെ വീഴുക, കുറച്ച് സമയം നില്‍ക്കുകയോ നടക്കുകയോ ചെയ്താല്‍ക്ഷീണം അനുഭവപ്പെടുക എന്നിവയാണ് മറ്റ് ലക്ഷ്ണങ്ങള്‍. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം. നിരവധി തരം മയോസൈറ്റിസുകളാണ് ഉള്ളത്. അതില്‍ പ്രധാനം പോളി മയോസൈറ്റിസും ഡെര്‍മാമയോസൈറ്റിസുമാണ്.