Latest News

തുന്നലുകള്‍ തന്നെ ഭ്രാന്തമായി വേദനിപ്പിക്കുന്നുണ്ട്, ഉറക്കമില്ലാത്ത രാത്രികളും തുടര്‍ച്ചയായുളള മുലയൂട്ടലും ശരീരത്തില്‍ വളരെ ക്ഷീണമുണ്ടാക്കുന്നു; പ്രസവശേഷമുള്ള അനുഭവങ്ങള്‍ പങ്കുവച്ച് സമീറ റെഡ്ഡി

Malayalilife
തുന്നലുകള്‍ തന്നെ ഭ്രാന്തമായി വേദനിപ്പിക്കുന്നുണ്ട്, ഉറക്കമില്ലാത്ത രാത്രികളും തുടര്‍ച്ചയായുളള മുലയൂട്ടലും ശരീരത്തില്‍ വളരെ ക്ഷീണമുണ്ടാക്കുന്നു; പ്രസവശേഷമുള്ള അനുഭവങ്ങള്‍ പങ്കുവച്ച് സമീറ റെഡ്ഡി

തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകര്‍ക്കും മലയാളി പ്രേക്ഷകര്‍ക്കും ഒരുപോലെ സുപരിചിതയായ നടിയാണ് സമീറ റെഡ്ഡി. താരത്തിന്റെ ഗര്‍ഭകാലം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായിരുന്നു. പൂര്‍ണ്ണ ഗര്‍ഭിണിയായിരിക്കെ താരം വെള്ളത്തിനയിടില്‍ ഫോട്ടോ ഷൂട്ടും നടത്തി. ഗര്‍ഭകാലം അതീവ ആഘോഷമാക്കി മാറ്റിയ നടിയാണ് സമീറയെന്നുതന്നെ പറയാം. ഗര്‍ഭകാലം പിന്നിട്ട് താരം ഇപ്പോള്‍ അമ്മയായിരിക്കുകയാണ്. ആഗ്രഹിച്ചതുപോലെ തന്നെ പെണ്‍കുഞ്ഞാണ് സമീറയ്ക്ക്.  ജീവിതത്തില്‍ കുഞ്ഞ് അതിഥി കടന്നു വന്നതിന്റെ സന്തോഷത്തിലാണ് നടിയും കുടുംബവും.

ഗര്‍ഭകാലത്ത് നിരവധി ചോദ്യങ്ങളാണ് സാധാരണക്കാരുടെ മനസ്സുകളില്‍ എത്താറുളളത്. അങ്ങനെ ചെയ്യാമോ ഇങ്ങനെ ചെയ്യാമേ എന്നിങ്ങനെയൊക്കെ. എന്നാല്‍ നിരവധി സംശയങ്ങള്‍ക്കുളള ഉത്തരം സമീറ ഇപ്പോള്‍ പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുകയാണ്. ഗര്‍ഭകാലത്ത് പ്രേക്ഷകര്‍ക്കായി ഗുണകരമായ പല വിവരങ്ങളും നടി കൈമാറിയിരുന്നു. പ്രസവ ശേഷവും ശാരീരിക മാറ്റങ്ങളെ കുറിച്ചും ആരോഗ്യ സ്ഥിതിയെ കുറിച്ചും പ്രേക്ഷകരുമായി പങ്കുവെയ്ക്കുമെന്ന് താരം നേരത്തെ തന്നെ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ആ വാക്ക് പാലിച്ചിരിക്കുകയാണ് സമീറ. പ്രസവ ശസ്ത്രക്രീയയ്ക്ക് ശേഷം അമ്മമാര്‍ നേരിടുന്ന മാനസിക ശാരീരിക മാറ്റത്ത കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സമീറ.

ഇംപെര്‍ഫെക്റ്റ്‌ലി പെര്‍ഫെക്റ്റ് എന്ന ഹാഷ്ടാഗിനോടൊപ്പമാണ് സമീറ പുതിയ ക്യാംപെയ്‌നുമായി എത്തിയിരിക്കുന്നത്. പ്രസവത്തിന് ശേഷമുള്ള യാത്ര ഇവിടെ തുടങ്ങുകയാണെന്ന് ആമുഖമായി പറഞ്ഞു കൊണ്ടാണ് സമീറ പ്രസവാനന്തര ജീവിതത്തെ കുറിച്ച് പ്രേക്ഷകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. സിസേറിയന് ശേഷം വളരെ ബുദ്ധിമുട്ടുളള അവസ്ഥയിലൂടെയാണ് ശരീരം കടന്നു പോകുന്നത്. തുന്നലുകള്‍ തന്നെ ഭ്രാന്തമായി വേദനിപ്പിക്കുന്നുണ്ട്. ഉറക്കമില്ലാത്ത രാത്രികളും തുടര്‍ച്ചയായുളള മുലയൂട്ടലും ശരീരത്തില്‍ വളരെ ക്ഷീണമുണ്ടാക്കുമെന്നും. വയറ്റിലെ നീര് കുറയ്ക്കാന്‍ കുറച്ച് ദിവസമെടുക്കുമെന്നും താരം പറയുന്നു. മാത്രമല്ല ഇത് സിസേറിയന്‍ കഴിഞ്ഞ് അഞ്ച് ദിവസത്തെ അവസ്ഥയാണ്. ശരീരത്തിലെ ഹോര്‍മോണ്‍ മാറ്റങ്ങള്‍ വല്ലാത്ത വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ഇതില്‍ നിന്നൊക്കെ ആശ്വാസം നല്‍കുന്നത് ആ വെള്ളി വരകളാണെന്നും സമീറ പറയുന്നു. 

ഈ കുഞ്ഞ് പെണ്‍കുട്ടി കാട്ടുകുതിരയുടെ ശക്തിയാണ് നല്‍കുന്നത്. എന്നെ വീണ്ടും കണ്ടെത്താന്‍ അവളെന്നെ സഹായിച്ചു. അവള്‍ക്ക് അറിയാമായിരുന്നു എന്നെ എനിക്ക് തന്നെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന്. ഇപ്പോള്‍ അവളാണ് എന്നിലേയ്ക്കുളള വഴിക്കാട്ടി തരുന്നതെന്നുമൊക്കെയാണ് കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചു കൊണ്ട് സമീറ പറഞ്ഞത്. മാത്രമല്ല അമ്മയായ സന്തോഷം താന്‍ ഇപ്പോള്‍ ആഘോഷിക്കുകയാണെന്നും സമീറ പറയുന്നു. 

അതേസമയം പ്രസവത്തിനു ശേഷമുള്ള ശാരീരിക മാറ്റങ്ങളെ കുറിച്ചുള്ള പൊതുധാരണയെ മാറ്റാനും അവ കൂടുതല്‍ ആളുകളിലേയ്ക്ക് എത്തിക്കാനും അവരവരെ കുറിച്ചു തന്നെ മതിപ്പ് തോന്നിപ്പിക്കാനുമാണ് താന്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്നും സമീറ പറയുന്നുണ്ട്. കൂടാതെ പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്ന മികച്ച പിന്തുണയ്ക്ക് സന്തോഷമുണ്ട്. ഞങ്ങള്‍ ഒരു പെണ്‍കുഞ്ഞിനു വേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു. ആഗ്രഹിച്ചതുപോലെ ഒരു പെണ്‍കുഞ്ഞിനെ തന്നെ ലഭിച്ചുവെന്നും ഞങ്ങള്‍ ഇപ്പോള്‍ അനുഗ്രഹീതരാണെന്നും താരം പറയുന്നു.


 

 
 
 
 
 
 
 
 
 
 
 
 
 

As part of my #imperfectlyperfect campaign I promised I’d share my post partum journey so here goes. It’s really damn hard on the body when it’s a c section because the stitches hurt like mad. Nothing can ready you for the sleepless nights of endless feeding and your body just feels so out of whack it can really get you down. The tummy swelling takes a while to go and this is day 5 post delivery . Im thrilled to have my daughter in my arms but I can’t help but feel hormonally challenged because of all the changes. It all bounces back and that’s the silver lining ! #postpartum #keepingitreal #nofilter #positivebodyimage #postpregnancybody #postpregnancy #socialforgood #selflove #loveyourself #bodypositive #herewegoagain #imperfectlyperfect

sameera reddy says about post partum problem

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES