അഭിനയ രംഗത്തു നിന്നും സംവൃത മാറിനിന്നിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നുവെങ്കിലും ഇന്നും മലയാളി മനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് താരം. തിരക്കിട്ട അഭിനയ ജീവിതത്തില്‍ നിന്നും മാറി വിവാഹ ശേഷം കുടുംബ ജീവിതം ആസ്വദിക്കുകയാണ് സംവൃത ഇപ്പോള്‍. ഭര്‍ത്താവായ അഖില്‍ രാജിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം അമേരിക്കയിലാണ് സംവൃയ ഇപ്പോഴുളളത്. സോഷ്യല്‍ മീഡീയയിലൂടെ താരം വിശേഷങ്ങളെല്ലാം തന്നെ ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്.
മകള്‍ക്കൊപ്പം ജെലാറ്റോ കഴിക്കുവാനിറങ്ങിയതിന്റെ വീഡിയോയാണ് സംവൃത പങ്കു വച്ചിരിക്കുന്നത്. ഒരേയൊരു ലക്ഷ്യം ദിവസവും ജെലാറ്റോ കഴിക്കുക, എന്ന അടിക്കുറിപ്പോടു കൂടിയാണ് താരം ചിത്രങ്ങള്‍ പങ്കു വച്ചിരിക്കുന്നത്. മക്കള്‍ മാത്രമല്ല താരത്തിനൊപ്പമുളളത്, ഭര്‍ത്താവ് അഖിലും ഒപ്പമുണ്ട്. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ഈ തണുപ്പത്ത് എങ്ങനെ ജെലാറ്റോ കഴിക്കാനാകുന്നു എന്നാണ് ഒരു ആരാധകന്റെ ചോദ്യം.
2012 ലാണ് അഖില്‍ രാജുമായി സംവൃത വിവാഹം കഴിക്കുന്നത്. അഗസ്ത്യ, രുദ്ര എന്നീ രണ്ടു മക്കളാണ് സംവൃതയ്ക്കുളളത്. 2004 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തിലൂടെയാണ് സംവൃത സുനില്‍ മലയാളികള്‍ക്കു മുന്നിലേക്ക് എത്തുന്നത്. പിന്നട് ഒരു പിടി നല്ല ചിത്രങ്ങള്‍ ആരാധകര്‍ക്കായി സമ്മാനിച്ച താരം വിവാഹ ശേഷം ഒരു ഇടവേളയെടുക്കുകയായിരുന്നു. എന്നാല്‍ 2019 ല്‍ സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ എന്ന ചിത്രത്തിലൂടെ സംവൃത അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. എന്നാല്‍ പിന്നീട് താരത്തെ വെളളിത്തിരയില്‍ കണ്ടിരുന്നില്ല.