Latest News

ഇരുപത് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം വിജയകരമായി പൂര്‍ത്തിയാക്കി ബിജു മേനോന്‍ സംയുക്ത ദമ്പതികള്‍; ഇരുവര്‍ക്കും ആശംസകളറിയിച്ച് ഊര്‍മ്മിളാ ഉണ്ണി

Malayalilife
ഇരുപത് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം വിജയകരമായി പൂര്‍ത്തിയാക്കി ബിജു മേനോന്‍ സംയുക്ത ദമ്പതികള്‍; ഇരുവര്‍ക്കും ആശംസകളറിയിച്ച് ഊര്‍മ്മിളാ ഉണ്ണി

വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് സംയുക്താ വര്‍മ്മ. ഇപ്പോള്‍ അഭിനയിക്കുന്നില്ലെങ്കിലും താരം സിനിമയിലേക്ക് തിരിച്ചുവരുന്നത് കാണാന്‍ കാത്തിരിക്കുന്നവരാണ് മലയാളികളെല്ലാം. ബിജുമേനോന്‍ സംയുക്ത വിവാഹ വാര്‍ഷികമായിരുന്നു ഇന്നലെ. ഇപ്പോള്‍ സംയുക്തയുടെ ചെറിയമ്മ ഊര്‍മ്മിള ഉണ്ണി ഇവര്‍ക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് വൈറലാകുന്നത്. 

വിവാഹ വാര്‍ഷിക ആശംസകള്‍ എന്ന ക്യാപ്ഷനോടെയായാണ് ഊര്‍മ്മിള ഉണ്ണി സംയുക്തയുടെയും ബിജു മേനോന്റെയും ഫോട്ടോ പങ്കുവെച്ചത്. നിരവധി പേരാണ് ചിത്രത്തിന് താഴെയായി താരദമ്പതികള്‍ക്ക് ആശംസ അറിയിച്ചെത്തിയിട്ടുള്ളത്. ഹാപ്പി വെഡ്ഡിംഗ് ആനിവേഴ്സറി ചിന്നു, ബിജു എന്നായിരുന്നു ഊര്‍മ്മിള കുറിച്ചത്. സംയുക്ത വര്‍മ്മയും ചെറിയമ്മയുടെ പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. നിങ്ങളെ എന്നും സന്തോഷത്തോടെ കാണാനാണ്. ഞങ്ങള്‍ക്കിഷ്ടം, എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കട്ടെ എന്നായിരുന്നു ആരാധകരുടെ ആശംസ. 

2002 നവംബര്‍ 21 നായിരുന്നു സംയുക്ത വര്‍മ്മയും ബിജു മേനോനും തമ്മിലുള്ള കല്യാണം നടക്കുന്നത്. വിവാഹസമയത്ത് 23 വയസാണ് സംയുക്തയ്ക്ക് ഉണ്ടായിരുന്നത്. വിവാഹം കുറച്ച് നേരത്തെയായി പോയോ എന്ന് ചോദിച്ചാല്‍ അങ്ങനെ തോന്നിയിട്ടില്ലെന്നാണ് സംയുക്ത മുന്‍പ് പല അഭിമുഖങ്ങളിലും പറഞ്ഞത്. കല്യാണം കഴിച്ച് ഒരു അമ്മയാവണമെന്നും കുടുംബജീവിതം ആസ്വദിക്കണമെന്നുമൊക്കെ താന്‍ ഏറെ ആഗ്രഹിച്ചിരുന്നതായി സംയുക്ത പറഞ്ഞിട്ടുണ്ട്.

2002 ല്‍ വിവാഹം കഴിഞ്ഞെങ്കിലും നാല് വര്‍ഷത്തിന് ശേഷം 2006 ലാണ് മകന്‍ ദഷ് ധര്‍മ്മിക്കിന് സംയുക്ത ജന്മം കൊടുക്കുന്നത്. കുഞ്ഞിനെ നോക്കുക എന്ന ഉത്തരവാദിത്തം പൂര്‍ണമായും താന്‍ ഏറ്റെടുത്തതാണ്. സിനിമയില്‍ നിന്ന് മാറി നില്‍ക്കാന്‍ ബിജുവേട്ടന്‍ പറഞ്ഞിട്ടില്ലെന്നും അതൊക്കെ വ്യക്തിപരമായ തീരുമാനം മാത്രമാണെന്നും നടി പറഞ്ഞിരുന്നു.

 

samyuktha varma and biju menon

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES