മലയാളികളുടെ എക്കാലത്തെയും പ്രിയനായികമാരില്‍ ഒരാളായ സംയുക്ത വര്‍മ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതുപുത്തന്‍ ചിത്രം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുകയാണ്. യോഗാ വിദഗ്ധയായ സംയുക്ത യോഗ ചെയ്യുന്നതിന്റെ പുതിയ ചിത്രങ്ങളാണ് വനിതാ ദിനമായ ഇന്നലെ സോഷ്യല്‍മീഡിയ വഴി പ്രചരിക്കുന്നത്.
ബിജു മേനോനും ആയുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയകളില്‍ താരം ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്. നേരത്തെയും നടി യോഗ അഭ്യസിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയിരുന്നു. നടിയുടെ പുതിയ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
നേരത്തെ അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൈസൂരിലെ അഷ്ടാംഗ യോഗശാലയില്‍ വെച്ച് യോഗ അഭ്യസിച്ചിരുന്നെന്നും ആ സമയത്തെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതെന്നും സംയുക്ത പറഞ്ഞിരുന്നു.

