മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സാനിയ. വളരെ ചുരുങ്ങിയ സിനിമകളില്‍ നിന്നു തന്നെ സ്വന്തമായൊരു ഇടം നേടിയെടുത്തിട്ടുണ്ട്. മോഡലിംഗിലും സജീവമായ സാനിയ സോഷ്യല്‍ മീഡിയയിലെ താരമാണ്.
മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ തന്റെ ബോള്‍ഡ് ചിത്രങ്ങളും ഫോട്ടോഷൂട്ടും ഡാന്‍സുമൊക്കെയായി നിറഞ്ഞു നില്‍ക്കുന്ന താരം കഴിഞ്ഞ വര്‍ഷം നടത്തിയ ഏറ്റവും സുന്ദരമായ യാത്രയുടെ ചിത്രങ്ങള്‍ പങ്ക് വച്ചിരിക്കുകയാണ്.
2022 ല്‍ താന്‍ നടത്തിയ മാലിദ്വീപ് യാത്രയില്‍ നിന്നുമുള്ള ചിത്രങ്ങളാണ് സാനിയ പങ്കുവച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പമായിരുന്നു സാനിയയുടെ യാത്ര. യാത്രയില്‍ നിന്നുമുള്ള തന്റേയും കുടുംബത്തിന്റേയും ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട് താരം.
തായ്‌ലന്‍ഡിലെ ക്രാബിയില്‍ ആണ് അവധി ആഘോഷിച്ചത്.എന്റെ കുടുംബത്തോടൊപ്പം നാലുദിവസം അവിശ്വസനീയമായ ക്രാബിയില്‍ ചെലവഴിച്ചു. ഒപ്പം ഞാന്‍ എന്നന്നേക്കുമായി കാത്തുസൂക്ഷിക്കുന്ന ഏറ്റവും വന്യമായ അനുഭവങ്ങളും ഓര്‍മ്മകളും ഉണ്ടാക്കി. വിനോദത്തി ന്റെയും വിശ്രമത്തിന്റെയും മികച്ച മിശ്രിതമായിരുന്നു അത്. ഏറ്റവും മികച്ച സമയമായിരുന്നു അത്. ചിത്രങ്ങള്‍ പങ്കുവച്ച് സാനിയ കുറിച്ചു.
ചിത്രങ്ങളില്‍ ബിക്കിനിയണിഞ്ഞും സാനിയയെ കാണാം. ഇതിലൊരു ചിത്രത്തില്‍ ഓറഞ്ച് നിറത്തിലുള്ള ബിക്കിനിയാണ് സാനിയ ധരിച്ചിരിക്കുന്നത്. പിന്നാലെ കമന്റുകളുമായി സോഷ്യല്‍ മീഡിയ എത്തിയിരിക്കുകയാണ്. അശ്ലീല കമന്റുകള്‍ക്കൊപ്പം പത്താന്‍ വിവാദത്തെ ഓര്‍മ്മപ്പെടുത്തുന്ന കമന്റുകളും കമന്റ് ബോക്സുകളില്‍ നിറയുകയാണ്.സാനിയയെ ബാന്‍ ചെയ്യുമോ എന്ന് ഓറഞ്ച് ബിക്കിനി ചിത്രത്തിന് രസകരമായ കമന്റ് ആരാധകര്‍ നല്‍കിയിട്ടുണ്ട്.
അതേസമയം സാദചാര ആക്രമണം നടത്തുന്നവരെ എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
യാത്രകളെ ഏറെ പ്രണയിക്കുന്ന താരമാണ് സാനിയ. നിവിന്‍പോളി ചിത്രം സാറ്റര്‍ഡേ നൈറ്റ് ആണ് സാനിയയുടേതായി അവസാനം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയ സിനിമ. നിവിന്‍പോളി- ഹനീഫ് അദേനി ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. ദുബായില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്.