Latest News

കീറാത്ത ഒരു ഡ്രസ് പോലും ഇവള്‍ക്കില്ലേ'; അതീവ ഗ്ലാമറസായി ഗൗണ്‍ അണിഞ്ഞ് പൊതുവേദിയിലെത്തിയ സാനിയയ്ക്ക് നേരെ സൈബര്‍ ആക്രമണം; നടിയുടെ പുതിയ വീഡീയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍

Malayalilife
 കീറാത്ത ഒരു ഡ്രസ് പോലും ഇവള്‍ക്കില്ലേ'; അതീവ ഗ്ലാമറസായി ഗൗണ്‍ അണിഞ്ഞ് പൊതുവേദിയിലെത്തിയ സാനിയയ്ക്ക് നേരെ സൈബര്‍ ആക്രമണം; നടിയുടെ പുതിയ വീഡീയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍

സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം സൈബര്‍ ആക്രമണം നേരിടാറുള്ള നടിയാണ് സാനിയ അയ്യപ്പന്‍. ആദ്യ സിനിമ മുതല്‍ സാനിയ വലിയ രീതിയിലാണ് വിമര്‍ശിക്കപ്പെടാറുള്ളത്. പലപ്പോഴും നടിയുടെ വസ്ത്രധാരണമാണ് പലരെയും ചൊടിപ്പിക്കാറുള്ളത്. ഇപ്പോളിതാ നടി വീണ്ടും വസ്ത്ര ധാരണത്തിന്റെ പേരില്‍ വ്യാപക വിമര്‍ശനം നേരിടുകയാണ്.

അതീവ ഗ്‌ളാമര്‍ ലുക്കില്‍ സാനിയ അയ്യപ്പന്‍ പൊതുയിടത്ത് പ്രത്യക്ഷപ്പെടുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ തരംഗമാകുകയാണ്. അഞ്ചു മില്യണിന് അടുത്ത് കാഴ്ചക്കാര്‍ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ വീഡിയോയ്ക്ക് ലഭിച്ചു. ഒരു പരസ്യചിത്രത്തിന്റെ ഭാഗമായി ഒരുക്കിയതാണ് വീഡിയോ. 

റെഡ് കാര്‍പ്പെറ്റിലൂടെ ഹോളിവുഡ്, ബോളിവുഡ് നടിമാരെ പോലെ പ്രത്യക്ഷപ്പെടുന്ന സാനിയയെ വീഡിയോയില്‍ കാണാം. അതേമസയം സാനിയയുടെ വീഡിയോയ്ക്ക് നേരേ രൂക്ഷമായ വിമര്‍ശനവും ഉയരുന്നു. അശ്‌ളീല കമന്റുകളുമുണ്ട്. പ്രിയങ്ക ചോപ്ര ആണെന്നാണ് വിചാരം, ഇത്രയും ബോഡിഗാര്‍ഡ് വേണോ എന്നിങ്ങനെയാണ് നെഗറ്റീവ് കമന്റ്. 

സാനിയ കാണാന്‍ ഹോട്ടാണെന്നും കിടിലന്‍ ലുക്കാണെന്നും കമന്റുണ്ട്. എന്നാല്‍ വിമര്‍ശനങ്ങള്‍ക്കു നേരേ സാനിയ പ്രതികരിച്ചിട്ടില്ല. മുന്‍പ് സൈബര്‍ ബുള്ളിങിന് എതിരെ രംഗത്തുവന്ന സാനിയ രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്.അടുത്തിടെ തമിഴ് അരങ്ങേറ്രം നടത്തിയ സാനിയ മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രം എമ്പുരാനില്‍ അഭിനയിക്കുന്നുണ്ട്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rebound (@drinkrebound)

saniya iyappans viral VEDIO

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES