Latest News

ഓണക്കാലത്ത് പുതിയ വാഹനം സ്വന്തമാക്കി സൗബിനും; നടന്‍ സ്വന്തമാക്കിയത് 60 ലക്ഷം വിലയുള്ള ടൊയോട്ട ലക്‌സസ്;  ചിത്രങ്ങള്‍ കാണാം

Malayalilife
ഓണക്കാലത്ത് പുതിയ വാഹനം സ്വന്തമാക്കി സൗബിനും; നടന്‍ സ്വന്തമാക്കിയത് 60 ലക്ഷം വിലയുള്ള ടൊയോട്ട ലക്‌സസ്;  ചിത്രങ്ങള്‍ കാണാം

യസൂര്യയ്ക്ക് പിന്നാലെ ഹൈബ്രിഡ് കാര്‍ ലക്‌സസ് സ്വന്തമാക്കിയിരിക്കുന്നു മലയാളികളുടെ പ്രിയ താരം സൗബിന്‍. ലക്‌സസിന്റെ ഹൈബ്രിഡ് സെഡാന്‍ ആണ് താരം ഓണത്തിന് സ്വന്തമാക്കിയത്.കൊച്ചിയിലെ ലക്‌സസ് ഷോറൂമില്‍ നിന്നാണ് സൗബിന്‍ വാഹനം സ്വന്തമാക്കിയത്. മുന്‍പ് നടന്‍ ജയസൂര്യയും ലക്‌സസ് കാര്‍ സ്വന്തമാക്കിയിരുന്നു. ആഡംബരവും കരുത്തും ഒത്തിണങ്ങിയ ലക്‌സസ് കാറുകള്‍ക്ക് പ്രിയമേറുകയാണ്.

59.95 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില. ലക്‌സസ് നിരയില്‍ ഏറ്റവും മികച്ച കാറുകളിലൊന്നാണ് ഇഎസ് 300 എച്ച്. 2.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടറും ഉപയോഗിക്കുന്ന കാറിന് 214.56 ബിഎച്ച്പി കരുത്തുണ്ട്. പരമാവധി 180 കിലോമീറ്റര്‍ വേഗമുള്ള കാറിന് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 8.9 സെക്കന്റുകള്‍ മാത്രം മതി. 59.95 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില

ഈ ഓണക്കാലത്ത് പുതിയ കാര്‍ സ്വന്തമാക്കുന്ന മൂന്നാമത്തെ താരമാണ് സൗബിന്‍. അടുത്തിടെ മഞ്ജുവാര്യരും ലെനയും തങ്ങളുടെ ഇഷ്ടവാഹനങ്ങള്‍ സ്വന്തമാക്കിയിരുന്നു. രാജ്യത്തെ ആദ്യ ഇന്റര്‍നെറ്റ് എസ്യുവി എന്നു വിശേഷിപ്പിക്കാവുന്ന ഹെക്ടര്‍ കാറാണ് ലെന സ്വന്തമാക്കിയത്. നിരവധി കണക്ടിവിറ്റി ഫീച്ചറുകള്‍ ഉള്ള ഹെക്ടറിനെ ഇന്റര്‍നെറ്റ് കാറെന്നാണ് എംജി (മോറിസ് ഗരേജസ്) മോട്ടാര്‍ വിശേഷിപ്പിക്കുന്നത്. മലയാളസിനിമയില്‍ നിന്നും ആദ്യമായി ഹെക്ടര്‍ സ്വന്തമാക്കുന്ന താരം എന്ന വിശേഷണവും ലെനയ്ക്കു സ്വന്തം. ചൈനീസ് നിര്‍മ്മാതാക്കളായ SAIC ന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കാര്‍ കമ്പനിയായ എംജിയുടെ ഇന്ത്യന്‍ വിപണിയിലെ ആദ്യ വാഹനമാണ് ഹെക്ടര്‍.

സുപ്രീം കോടതി നിര്‍ദേശമനുസരിച്ച് മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കാനുള്ള നടപടികളുമായി മരട് നഗരസഭ മുന്നോട്ട് പോകുന്നതുമായി ബന്ധപ്പെട്ട നിയമകുടുക്കുകളില്‍ പെട്ടിരിക്കുകയാണ് സൗബിന്‍ ഷാഹിറും ഇപ്പോള്‍. 
പൊളിച്ച് നീക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ട മരടിലെ അഞ്ച് അപ്പാര്‍ട്‌മെന്റുകളില്‍ ഒന്നില്‍ സൗബിനും ഫ്‌ളാറ്റുണ്ട്. ഫ്‌ളാറ്റ് ഉടമകള്‍ക്കൊപ്പം പ്രതിഷേധപരിപാടികളില്‍ സൗബിനും രംഗത്തുണ്ട്.സിനിമാ ജീവിതത്തില്‍ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കി മുന്നേറുകയാണ് നടന്‍ സൗബിന്‍ ഷാഹിര്‍. ചെറിയ വേഷങ്ങളിലൂടെ എത്തി മലയാള സിനിമാ ലോകത്ത് തിരക്കുള്ള താരമായി മാറിയ സൗബിന് കൈനിറയെ ചിത്രങ്ങളാണ്.

saubin bought new toyota car

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES