Latest News

മെഗാ സ്റ്റാറിനൊപ്പം മെഗാ സെല്‍ഫിയുമായി മാധ്യമപ്രവര്‍ത്തകര്‍; റോഷാക്ക് ചിത്രത്തിന്റെ പ്രോമോഷനെത്തിയ നടനൊപ്പമുള്ള ചിത്രവുമായി മാധ്യമപ്രവര്‍ത്തകരും റോഷാക്ക് ടീമും

Malayalilife
മെഗാ സ്റ്റാറിനൊപ്പം മെഗാ സെല്‍ഫിയുമായി മാധ്യമപ്രവര്‍ത്തകര്‍; റോഷാക്ക് ചിത്രത്തിന്റെ പ്രോമോഷനെത്തിയ നടനൊപ്പമുള്ള ചിത്രവുമായി മാധ്യമപ്രവര്‍ത്തകരും റോഷാക്ക് ടീമും

പുതിയ ചിത്രം റോഷാക്കിന്റെ പ്രമോഷനിലാണ് മമ്മൂട്ടി ഇപ്പോള്‍. ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം വെള്ളിയാഴ്ചയാണ് തിയറ്ററുകളില്‍ എത്തുക. കഴിഞ്ഞ ദിവസം ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം മമ്മൂട്ടി പ്രസ് മീറ്റ് നടത്തിയിരുന്നു. ഇപ്പോള്‍ അവിടെ നിന്നുള്ള ഒരു ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. 

റോഷാക്ക് ടീമിനും മാധ്യമപ്രവര്‍ത്തകര്‍ക്കും ഒപ്പമുള്ളതാണ് ചിത്രം.  'മീഡിയ ഫ്രണ്ട്‌സ്' എന്ന അടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.  ഗ്രേസ് ആന്റണി, ജൃഗദീഷ്, കോട്ടയം നസീര്‍ തുടങ്ങിയ താരങ്ങളേയും മമ്മൂട്ടിക്കൊപ്പം ചിത്രത്തില്‍ കാണാം. മമ്മൂട്ടിയുടെ സൗന്ദര്യത്തെ പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളാണ് ചിത്രത്തിനു താഴെയായി വരുന്നത്. 

സമീര്‍ അബ്ദുളളിന്റെ തിരക്കഥയില്‍ നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്മമ്മൂട്ടി തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജഗദീഷ്, ഗ്രേസ് ആന്റണി എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒക്ടോബര്‍ 7നു ചിത്രം തീയറ്ററുകളിലെത്തും.

selfie picture with media on rorschach

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES