സിബി ഐ ഡയറിക്കുറിപ്പിന്റെ അടുത്ത സീരീസുമായി വീണ്ടും മമ്മൂട്ടി. ടീം സി.ബി.ഐ എന്ന പേരോടെ പുറത്തിറങ്ങുന്ന ചിത്രം ഓണത്തിന് പ്രേക്ഷകരിലേക്ക് എത്തും. സി.ബി.ഐ കുറ്റാന്വേഷണ കഥയുടെ ആദ്യ സീരീസ് മുതല്‍ എഴുതിയ എസ്.എസ് സ്വാമി കെ.മധു കൂട്ടുകെട്ടിലാണ് ചിത്രം വീണ്ടും ഒരുങ്ങുന്നത്. ടീം സി.ബി.ഐ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ജഗതി ഒഴികെയുള്ള താരങ്ങള്‍ ഉണ്ടാകുമന്നാണ് സൂചന നല്‍കുന്നത്.
മ്മൂട്ടിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് സേതുരാമയ്യര്‍ സിബി.ഐയുടെ അവസാന ഭാഗം എത്തിയത് 2005ലാണ്. നേരറിയാന്‍ സി.ബി.ഐ എന്ന പേരിലാണ് ചിത്രം തീയറ്ററുകളിലത്തിയത്. സി.ബി.ഐ ഡയറി കുറിപ്പ് മുതല്‍ തുടര്‍ച്ചായായിട്ടുള്ള എല്ലാ ചിത്രങ്ങളും വന്‍ വിജയം നേടിയിരുന്നു.
സേതുരാമയ്യര്‍ സിബി ഐയില്‍ തകര്‍പ്പന്‍ കഥയുമായി എസ്.എസ് സ്വാമി എത്തിയപ്പോള്‍. നേരറിയാന്‍ സി ബി ഐയില്‍ ഒരുക്കിയത് വേറിട്ട പ്രമേയമായിരുന്നു. ഓണത്തിന് തിയേറ്ററുകളിലേക്കെത്തുന്ന തരത്തില്‍ സിനിമയൊരുക്കാനുള്ള നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നതെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
1988 ലാണ് ആദ്യ ചിത്രം ഒരു സിബിഐ ഡയറിക്കുറിപ്പ് പുറത്തിറങ്ങിയത്. പിന്നീട് മൂന്നു ചിത്രങ്ങള്‍ കൂടി എത്തി. ജാഗ്രത (1989), സെതുരാമയ്യര്‍ സിബിഐ (2004), നേരറിയാന്‍ സിബിഐ (2005) തുടങ്ങിയ ചിത്രങ്ങളും ബോക്സോഫീസ് വിജയങ്ങളായിരുന്നു.