തെന്നിന്ത്യന്‍ നടി രഞ്ജിനിക്കും ആള്‍ദൈവം നിത്യാനന്ദയ്ക്കുമെതിരെ ലൈംഗീക ആരോപണവുമായി ആശ്രമത്തിലെ മുന്‍ ശിഷ്യ രംഗത്ത്. ആള്‍ദൈവം നിത്യാനന്ദയുടെ മുന്‍ ശിഷ്യ സെറാ സ്റ്റെഫാനി ലാന്‍ഡറിയാണ് രംഗത്തെത്തിയിരിക്കുന്നത്. നിത്യതന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ആരോപണവുമായി രംഗത്തെത്തിയത്. രഞ്ജിനിയുടെ നേതൃത്വത്തില്‍ ആശ്രമത്തിലെ കൊച്ചുകുട്ടികളെ നിത്യാനന്ദ ലൈംഗീകമായി ദുരുപയോഗം ചെയ്യുന്നെന്നും എല്ലാ സഹായവും ചെയ്ത് കൊടുക്കുന്നത് നടി രഞ്ജിനിയാണെന്നും സാറ ആരോിക്കുന്നു.

ഏഴ് വര്‍ഷത്തോളം ആശ്രമത്തിലെ അന്തേവാസിയായിരുന്നു സാറാ സ്റ്റെഫാനി. ശ്രീ നിത്യാനന്ദ സ്വരൂപ പ്രിയാനന്ദ എന്നായിരുന്നു ആശ്രമത്തിലെ പേര്. പതിമൂന്ന് വയസ്സുള്ള ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയതെന്ന് സ്റ്റെഫാനി പറയുന്നു.
കുട്ടികളെ പൂട്ടിയിട്ട് അടിമകളാക്കി അനുസരിപ്പിക്കുകയാണ് അവിടെ ചെയ്യുന്നത്. ഇതിന് രഞ്ജിതയാണ് നിത്യാനന്ദയ്ക്ക് എല്ലാ സഹായവും ചെയതുകൊടുക്കുന്നത്. എല്ലാം തിരിച്ചറിഞ്ഞതിനുശേഷം ഞാന്‍ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു- സാറാ സ്റ്റെഫാനി ആരോപിച്ചു.