ഇന്നു പ്രദര്‍ശനത്തിനെത്തി വലിയ വിജയത്തിലേക്കു കടക്കുന്ന ഗരുഡനു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന പുതിയ ചിത്രം എസ്.. ജി.251 അബാം മൂവീസിന്റെ ബാനറില്‍ ഏബ്രഹാം മാത്യു നിര്‍മ്മിക്കുന്നു. സുരേഷ് ഗോപിയുടെ ഇരുന്നൂറ്റി അമ്പത്തി ഒന്നാമത്തെ ചിത്രമാണിത്.
രാഹുല്‍ രാമചന്ദ്രനാണ് സംവിധായകന്‍ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ രണ്ടു വ്യത്യസ്ത ഗെറ്റപ്പുകളില്‍ ആണ് സുരേഷ് ഗോപി എത്തുക.
തിരക്കഥ സമീന്‍ സലീം. തമിഴ് - തെലുങ്ക് - കന്നട ഭാഷകളില്‍ നിന്നുള്ളവരാണ് ചിത്രത്തിന്റെ സാങ്കേതിക വിഭാഗത്തില്‍ ഉണ്ടാവുക.മലയാളത്തിനു പുറമേ ദഷിണേന്ത്യന്‍ ഭാഷകളിലെ പ്രമുഖ താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. ഡിസംബര്‍ പകുതിയോടുകൂടി ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍ എന്‍ .എം. ബാദുഷ, അമീര്‍ എന്നിവരാണ്. താരങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടെയും പേര് വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടും.
വലിയ മുടക്കുമുതലില്‍ പാന്‍ ഇന്‍ഡ്യന്‍ ചിത്രമായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.
വാഴൂര്‍ ജോസ്