രണ്ട് ദിവസം മുമ്പാണ് നടി ഷംന കാസിമിന്റെ വിവാഹം ദുബായില്‍ വച്ച് നടന്നത്.ചടങ്ങില്‍ അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സിനിമാ രംഗത്തെ സഹപ്രവര്‍ത്തകര്‍ക്കായി പിന്നീട് വിരുന്നൊരുക്കും.
ഷാനിദ് ആസിഫ് അലിയാണ് വരന്‍. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷാനിദ് ആസിഫ് അലി.ദുബായില്‍ അത്യഢംബര പൂര്‍വമാണ് മെഹന്ദി ചടങ്ങും വിവാഹവുമെല്ലാം നടന്നത്.വെള്ളയും പച്ചയും ഓറഞ്ചും കലര്‍ന്ന പട്ട് സാരിയും കസവ് തട്ടവും സ്വര്‍ണ്ണാഭരണങ്ങളുമായിരുന്നു ഷംനയുടെ വിവാഹ വേഷം.
റിസപ്ഷന് ചുവപ്പും ചാരനിറവും ചേര്‍ന്ന ഹെവി ബ്രൈഡല്‍ ലഹങ്കയാണ് ഷംന ധരിച്ചത്. ഷാനിദിന് ഒപ്പമുള്ള ചിത്രങ്ങള്‍ മുമ്പും ഷംന സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. കുടുംബത്തിന്റെ അനുഗ്രഹത്തോടെ എന്റെ ജീവിതത്തിന്റെ അടുത്ത ഭാഗത്തേക്ക് ചുവടുവെക്കുന്നു എന്നാണ് വിവാഹം നിശ്ചയിച്ചപ്പോള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് താരം കുറിച്ചത്.
മലയാളത്തിലും അന്യഭാഷകളിലും ഒരുപോലെ ശ്രദ്ധേയയായ നടിയാണ് ഷംന കാസിം. പൂര്‍ണ എന്ന പേരിലാണ് ഷംന കാസിം അന്യഭാഷകളില്‍ അഭിനയിക്കുന്നത്.16 വര്‍ഷമായി അഭിനയ ജീവിത്തില്‍ സജീവമായി തന്നെയുണ്ട് താരം. നര്‍ത്തക്കിയായിട്ടാണ് താരം തന്റെ കരിയര്‍ ആരംഭിക്കുന്നത്.അമൃത ടീവിയില്‍ സംരക്ഷണം ചെയ്തിരുന്ന സൂപ്പര്‍ ഡാന്‍സര്‍ എന്ന പരിപാടിയില്‍ കൂടിയാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്.തുടക്കകാലത്ത് ചെറിയ വേഷങ്ങള്‍ ചെയ്തുകൊണ്ടാണ് ഷംന അഭിനയ ജീവിതത്തില്‍ സജീവമായത്. ഷംന കാസിമിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ താരം പങ്കിടുമ്പോള്‍ തന്നെ വൈറല്‍ ആകാറും ഉണ്ട്.ഇപ്പോള്‍ തെലുങ്ക്, തമിഴ്, കന്നഡ സിനിമകളില്‍ സജീവമാണ് ഷംന.
ശ്രീ മഹാലക്ഷ്മി എന്ന തെലുങ്കു ചിത്രത്തിലാണ് പ്രധാനമായി ശ്രദ്ധിക്കപ്പെട്ട ഒരു വേഷം ചെയ്തത്. മുനിയാണ്ടി വിളങ്ങിയാല്‍ മൂണ്‍ട്രാമാണ്ട് എന്ന തമിഴ് ചിത്രത്തില്‍ നായികയായി അഭിനയിച്ചു.പച്ചക്കുതിര, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, അലി ഭായ്, കോളേജ് കുമാരന്‍ എന്നിവയാണ് അഭിനയിച്ച മറ്റു മലയാളചിത്രങ്ങള്‍.ഒരുപാട് അവാര്‍ഡ് നിശകളിലും സ്റ്റേജ് ഷോകളിലും താരം ഡാന്‍സുമായി എത്താറുണ്ട്.ഇന്‍സ്റ്റഗ്രാമില്‍ മാത്രം താരത്തിന് ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന്.