മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന 'മലൈക്കോട്ടൈ വാലിബന്'രാജസ്ഥാനില്‍ തുടക്കം കുറിച്ചു. ചിത്രത്തിന്റെ പൂജ, സ്വിച്ചോണ്‍ ചടങ്ങുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സിനിമ ചിത്രീകരണം 18ന് ആരംഭിക്കുന്നതായി നിര്‍മാതാക്കള്‍ ഏതാനും ദിവസങ്ങള്‍ മുന്‍പ് അറിയിച്ചിരുന്നു.
ഈ അവസരത്തില്‍ ചിത്രത്തിന്റെ നിര്‍മാതാവ് ഷിബു ബേബി ജോണ്‍ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നിനാണ് ഇന്ന് തുടക്കം കുറിച്ചതെന്നും പൊതു പ്രവര്‍ത്തനത്തിന് അപ്പുറം ഒരു നിര്‍മാതാവിന്റെ കുപ്പായമിടുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷമാണെന്നും ഷിബു ബേബി ജോണ്‍ കുറിക്കുന്നു. ലൊക്കേഷനില്‍ നിന്നുമുള്ള ഫോട്ടോകള്‍ക്ക് ഒപ്പമായിരുന്നു നിര്‍മാതാവിന്റെ പോസ്റ്റ്.
ലിജോ മോഹന്‍ലാല്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേക്ത കൂടിയുണ്ട് മലൈക്കോട്ടൈ വാലിബന്. ഇന്നലെ ജോധ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ ലാലേട്ടന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേന്‍ എന്ന ചിത്രത്തിന് ശേഷം പി എസ് റഫീക്കാണ് മോഹന്‍ലാല്‍ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ചുരുളിക്ക് ശേഷം മധു നീലകണ്ഠന്‍ ആണ് ചിത്രത്തിന്റെ ഛായഗ്രാഹണം നിര്‍വഹിക്കുന്നത്. സംഗീത സംവിധാനം പ്രശാന്ത് പിളളയാണ് നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗ് ദീപു ജോസ് ആണ്. ഷിബു ബേബി ജോണ്‍ിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒക്ടോബര്‍ 25ന് ആയിരുന്നു ഈ പ്രോജക്ടിന്റെ ഔദ്യോഗിക പ്രഖ്യാപനം.