ഉലക നായകന്‍ കമല്‍ഹാസന്റെ രണ്ട് മക്കളും സിനിമയിലേക്ക് എത്തിയിരുന്നു.എന്നാല്‍ മൂത്ത മകള്‍ ശ്രുതി ഹാസനാണ് അഭിനയ രംഗത്തേയ്ക്കുള്ള വരവില്‍ തിളങ്ങിയത്. തമിഴിലെ മുന്‍നിര നടന്മാരോടൊപ്പം അഭിനയിക്കാന്‍ ശ്രുതിക്ക് സാധിച്ചു. നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചത് കൊണ്ടുതന്നെ ആരാധകര്‍ ഏറെയാണ് താരത്തിന്്. ആരാധകര്‍ ഏറെയുള്ളതിനാല്‍ തന്നെ താരത്തിന്റെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പലപ്പോഴും പ്രചരിച്ചിരുന്നു. കാമുകന്‍ മൈക്കിള്‍ കോര്‍സലേയ്ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പലപ്പോഴായി ശ്രുതി പുറത്ത് വിട്ടത് തന്നെയാണ് അതിന് കാരണം. കാമുകനുമൊത്തുള്ള ഗോസിപ്പുകളില്‍ നിറഞ്ഞ് നില്‍ക്കുമ്പോഴാണ് ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞു എന്ന വിവരം കാമുകന്‍ മൈക്കിള്‍ തന്നെ വ്യക്തമാക്കിയത്. ശ്രുതിയുടെ വിവാഹത്തിനായി കാത്തിരുന്ന ആരാധകര്‍ ഇതോടെ നിരാശരായി. എന്നാല്‍ സ്വന്തം വിവാഹത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ശ്രുതി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
അമേരിക്കന്‍ നാടക നടനായ മൈക്കിള്‍ കോര്‍സലേയുമായി ശ്രുതി പ്രണയത്തിലാണെന്നും ഉടന്‍ തന്നെ താരം വിവാഹിതയായേക്കും എന്ന വാര്‍ത്തകള്‍ വര്‍ഷങ്ങളായി പ്രചരിക്കാന്‍ തുടങ്ങിയിട്ട്. എയര്‍പോര്‍ട്ടിലും പൊതുപരിപാടികളിലും മൈക്കിളിനൊപ്പം ശ്രുതിയെ കണ്ടതും, മൈക്കിളിനൊപ്പമുള്ള ചിത്രങ്ങളും ഇരുവരും കടുത്ത പ്രണയത്തിലാണെന്ന് ഉറപ്പിക്കാന്‍ കാരണമായി. ഉടന്‍ വിവാഹം ഉണ്ടാകുമെന്നും പ്രേക്ഷകര്‍ ഇതോടെ ഉറപ്പിച്ചു.മാത്രമല്ല അക്കാലത്താണ് ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ കമല്‍ ഹാസനൊപ്പം ശ്രുതിയും മൈക്കിളുമെത്തിയതും. പിന്നാലെ അമ്മ സരിഗയ്ക്കൊപ്പമുള്ള ശ്രുതിയുടെ ചിത്രവും. ഇതോടെ ഇരുവരുടെയും ബന്ധത്തിന് താരകുടുംബത്തില്‍ നിന്നും പിന്തുണയുണ്ടെന്ന് ഉറപ്പായി.
ഇതിനിടയിലാണ് ഇരുവരും വേര്‍പിരിഞ്ഞു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത്. കാമുകന്‍ മൈക്കിള്‍ തന്നെയാണ് വിവരം സമൂഹ മാധ്യമങ്ങളിലൂടെ എല്ലാവരെയും അറിയിച്ചത്. ഇരുവരും വേര്‍പിരിഞ്ഞ വാര്‍ത്ത പ്രചരിച്ചതോടെ വിവാഹത്തെക്കുറിച്ചുളള ശ്രുതിയുടെ തീരുമാനം എന്താണെന്ന് അറിയാനായിരുന്നു പ്രേക്ഷകര്‍ക്ക് തിടുക്കം. ഒടുവില്‍ ഒരു ആരാധകന്‍ ശ്രുതിയോട് തന്നെ വിവാഹത്തെക്കുറിച്ച് ചോദിച്ചു. പിന്നാലെ ട്വിറ്ററിലൂടെ തന്നെ ആരാധകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നടി.
വിവാഹത്തിന് വേണ്ടിയാണെങ്കില്‍ ഇപ്പോഴൊന്നുമുണ്ടാകില്ല, ഇനിയും ഏറെ കാലം കാത്തിരിക്കേണ്ടി വരുമെന്നായിരുന്നു ആരാധികയ്ക്ക് ശ്രുതി നല്‍കിയ മറുപടി. അതിനാല്‍ നമുക്ക് ഒരുമിച്ച് ഒരു പിറന്നാള്‍ ആഘോഷിക്കാമെന്നുമായിരുന്നു നടിയുടെ മറുപടി. ആരാധകര്‍ക്ക് മുന്‍പില്‍ പരസ്യമായി മനസ് തുറന്ന ശ്രുതിയുടെ പോസ്റ്റ് അതിവേഗമാണ് വൈറലായത്. മാത്രമല്ല ഇതില്‍ നിന്നും ശ്രുതി അടുത്ത കാലത്തൊന്നും വിവാഹം കഴിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നുള്ള കാര്യവും വ്യക്തമായി.
എന്നാല്‍ സിനിമയില്‍ നിന്നെടുത്ത ഇടവേള അവസാനിപ്പിച്ച് വീണ്ടും സിനിമയില്‍ സജീവമാവാനുള്ള തയ്യാറെടുപ്പിലാണ് നടിയിപ്പോള്‍. വിജയ് സേതുപതി നായകനാവുന്ന ലാബം എന്ന ചിത്രത്തിലാണ് ശ്രുതിയിപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.