Latest News

ശ്വേതാ മേനോന്‍ പ്രധാന കഥാപാത്രമാവുന്ന സസ്‌പെന്‍സ് ത്രില്ലര്‍ ''നിയ്യതി CC1/2024 ; ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

Malayalilife
 ശ്വേതാ മേനോന്‍ പ്രധാന കഥാപാത്രമാവുന്ന സസ്‌പെന്‍സ് ത്രില്ലര്‍ ''നിയ്യതി CC1/2024 ; ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

ശ്വേത മേനോനെ കേന്ദ്രകഥാപാത്രമാക്കി സോള്‍ മീഡിയ സിനിമാസിന്റെ ബാനറില്‍ നവാഗതനായ അരുണ്‍ ദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. 'നിയ്യതി CC1/2024' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ശ്വേത മേനോന്‍ ഒരു മനുഷ്യവകാശ പ്രവര്‍ത്തകയുടെ റോളില്‍ ആണ് എത്തുന്നത്. പുതുമുഖങ്ങളായ ലാവണ്യ ചന്ദ്രന്‍, പവിത്ര വിജയന്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരാവുന്നത്.

ഫെബ്രുവരി ആദ്യ വാരം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ കുമളി, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളാണ്. സസ്‌പെന്‍സ് ത്രില്ലര്‍ ഗണത്തിലുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുഹമ്മദ് റഫീക്ക്, ജംഷീര്‍ എന്നിവര്‍ ചേര്‍ന്നാണ്. എല്‍ദോ രാജു, നീനാ കുറുപ്പ്, വിജയകൃഷ്ണന്‍, അഭിജിത്ത് മോഹന്‍, ശ്യാം മോഹന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം: സാംലാല്‍ പി തോമസ്, എഡിറ്റര്‍: കെ.ആര്‍ രാമശര്‍മ്മന്‍, മ്യൂസിക്: മോഹന്‍ സിത്താര, ശ്രീജിത്ത് റാം, ഗാനരചന: കൈതപ്രം, ഗിരീഷ് ആമ്പ്ര, ശരണ്യ പാനാട്ട്, പ്രൊജക്ട് ഡിസൈനര്‍: പി.ശിവപ്രസാദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ആന്റണി ഏലൂര്‍, മേക്കപ്പ്: തസ്‌നിം അസീസ്, ആര്‍ട്ട്: ആദിത്യന്‍ വലപ്പാട്, സെക്കന്റ് ക്യാമറ: പ്രേംജി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: കുടമാളൂര്‍ രാജാജി, അസോസിയേറ്റ് ഡയറക്ടര്‍: ഷൈജി ജോസഫ്, മാര്‍ട്ടിന്‍ ബേസില്‍, ജിത്തു ജയപാല്‍, സ്റ്റില്‍സ്: രാഹുല്‍ സൂര്യന്‍, ജിഷിന്‍, പി.ആര്‍.ഒ: പി.ശിവപ്രസാദ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംങ്: ബി.സി ക്രിയേറ്റീവ്‌സ്, ഡിസൈന്‍സ്: മാജിക് മൊമന്റ്‌സ്, ടൈറ്റില്‍: അസറുദ്ദീന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

shweta menon starrer thriller

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES