മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചെടുത്ത നടനാണ് sidhique son birthdayഅത്രത്തോളം മികച്ച കഥാപാത്രങ്ങളാണ് സിദ്ദിഖിനെ തേടി എത്തിയിട്ടുള്ളത്. കൂട്ടുകാരന്‍ ആയും സഹനടനായും വില്ലനായും അച്ഛനായും എല്ലാം തനിക്ക് ലഭിച്ച കഥാപാത്രങ്ങളെ മികച്ച രീതിയില്‍ പകര്‍ന്നീടുവാന്‍ സിദ്ദിഖിന് സാധിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലായിരുന്നു സിദ്ദിഖിന്റെ മകന്റെ വിവാഹം. ഡോക്ടറായ അമൃത ആണ് നടനായ ഷാഹീന്റെ വധുവായി എത്തിയത്.
താരനിബിഡമായ മനോഹരമായ ഒരാഘോഷം തന്നെയായിരുന്നു സിദ്ദിഖിന്റെ മകന്റെ വിവാഹം. മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും ദിലീപും എല്ലാം അടക്കം സിനിമാ ലോകത്തെ എല്ലാ പ്രമുഖരും പങ്കെടുത്ത ചടങ്ങ്. എന്നാല്‍ വിവാഹത്തിന് എത്തിയ എല്ലാവരും തന്നെ ശ്രദ്ധിച്ച ഒരു കാര്യം മകന്‍ ഷാഹീന്റെ ഭാര്യ അമൃതയെ തന്നെയായിരുന്നു. കാരണം സിദ്ദിഖിനെ രണ്ട് ആണ്‍മക്കളാണ്. ഇതില്‍ ഒരാള്‍ ഒരു സ്പെഷ്യല്‍ കിഡ് ആണ്. അധികം ആരും അറിയാതിരുന്ന ഈ കുട്ടിയെ കുറിച്ച് ഷാഹിന്റെ വിവാഹത്തിനാണ് ആരാധകരെല്ലാം അറിഞ്ഞതും മനസിലാക്കിയതും.
ആ കുട്ടിയോട് കല്യാണത്തിന് എത്തിയവരില്‍ ഭൂരിഭാഗം പേരും സംസാരിക്കാന്‍ ശ്രമിക്കാതിരിക്കുകയോ മടിക്കുകയോ ചെയ്തപ്പോള്‍ അവനെയും ചേര്‍ത്ത് പിടിച്ചു കൊണ്ടായിരുന്നു വേദിയില്‍ മുഴുവന്‍ ഫോട്ടോയ്ക്ക് അമൃത പോസ് ചെയ്തത്. ഷാഹീന്റെ അനുജനെ അമൃത ചേര്‍ത്തുപിടിച്ചപ്പോള്‍ ചേട്ടന്റെ വിവാഹ ചടങ്ങുകള്‍ക്കെല്ലാം അവനെ ഒപ്പം കൂട്ടിയ അമൃതയുടെ മനസ്സിനെയാണ് ആരാധകരെല്ലാം അന്നു പുകഴ്ത്തി പറഞ്ഞത്. ഷാഹീനും അനുജനോട് ഇതേ സ്നേഹമാണ് ഉള്ളത്. പുറത്തു പോവുമ്പോഴും പരിപാടികളില്‍ പങ്കെടുക്കാന്‍ പോവുമ്പോഴുമെല്ലാം അവനും എപ്പോഴും ഷാഹീനൊപ്പം ഉണ്ടായിരിക്കും. എന്നാല്‍ അന്നൊന്നും അതാരും ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ വിവാഹ ദിവസം അമൃത അനുജനെ ചേര്‍ത്തു പിടിച്ചപ്പോഴാണ് സിദ്ദിഖിന്റെ ഈ മകനെ കുറിച്ച് എല്ലാവരും അറിഞ്ഞത്. എന്നും ഈ സ്നേഹം ഇങ്ങനെ തന്നെ ഉണ്ടാവണം എന്നായിരുന്നു അമൃതയോട് ആളുകള്‍ പറഞ്ഞത്.
ആ വാക്കുകള്‍ സത്യമായിരിക്കുകയാണ് ഇപ്പോള്‍. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞപ്പോഴും അമൃതയ്ക്ക് അനിയനോടുള്ള സ്നേഹവും കരുതലും അതുപോലെ തന്നെയുണ്ട്. ഇപ്പോഴിതാ, അനിയന്റെ പിറന്നാള്‍ അതിഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ്. വീട്ടിലെ ഹാളില്‍ ഹാപ്പി ബര്‍ത്ത്ഡേ സാപ്പി എന്നെഴുതിയ കേക്കിനു പിന്നില്‍ ചിരിച്ച മുഖത്തോടെ സാപ്പി ഇരിക്കുന്നുണ്ട്. അവനു പിന്നില്‍ ഷാഹീനും അമൃതയും സിദ്ദിഖും മകളും ഭാര്യയും നിറഞ്ഞ ചിരിയോടെ നില്‍ക്കുകയാണ്. സിദ്ദിഖിനേക്കാള്‍ നന്നായി മരുമകളാണ് ഇപ്പോള്‍ സാപ്പിയുടെ കാര്യങ്ങളെല്ലാം നോക്കുന്നത്. ഇക്കാലത്തിനിടയ്ക്ക് ഇതാദ്യമായാണ് സാപ്പിയുടെ പിറന്നാള്‍ ഇത്രയും ഗംഭീരമായി താര കുടുംബം ആഘോഷിച്ചത്. ഒരു ഡോക്ടര്‍ കൂടിയായതിനാല്‍ അമൃതയുടെ സ്നേഹവും പരിചരണവും ആ രീതിയിലും സാപ്പിയ്ക്ക് കിട്ടുന്നുണ്ട്.
താന്‍ ഇല്ലെങ്കിലും മകനെ നോക്കാന്‍ അമൃതയുണ്ടാകുമല്ലോ എന്ന ആശ്വാസമാണ് സിദ്ദിഖിന് ഇപ്പോഴുള്ളത്. സിദ്ദിഖിന് ആദ്യ ഭാര്യയില്‍ ജനിച്ച മക്കളാണ് ഷാഹീനും അനുജനും. ആദ്യ ഭാര്യ ആത്മഹത്യ ചെയ്തപ്പോഴാണ് സിദ്ദിഖ് രണ്ടാം വിവാഹം കഴിച്ചത്. അതിലൊരു മകളുണ്ട്. പത്തേമാരി എന്ന ചിത്രത്തിലൂടെയാണ് ഷഹീന്‍ അഭിനയരംഗത്തെത്തുന്നത്. കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടന്‍ വ്‌ളോഗ്, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഷഹീര്‍ അഭിനയിച്ചു. അമ്പലമുക്കിലെ വിശേഷങ്ങള്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.