Latest News

വെള്ള വസ്ത്രമണിഞ്ഞ് സുന്ദരിയായി കുഞ്ഞുമൊത്ത് സ്‌നേഹ; അമ്മയുടെ സ്‌നേഹം മുഖത്തു നിന്നും വായിച്ചെടുക്കാന്‍ സാധിക്കുമെന്ന് ആരാധകരും; വൈറലായ ചിത്രങ്ങള്‍ കാണാം..!!

Malayalilife
 വെള്ള വസ്ത്രമണിഞ്ഞ് സുന്ദരിയായി കുഞ്ഞുമൊത്ത് സ്‌നേഹ; അമ്മയുടെ സ്‌നേഹം മുഖത്തു നിന്നും വായിച്ചെടുക്കാന്‍ സാധിക്കുമെന്ന് ആരാധകരും; വൈറലായ ചിത്രങ്ങള്‍ കാണാം..!!

തമിഴിലും മലയാളത്തിലുമായി തിളങ്ങിയ നടിയാണ് സ്‌നേഹ. അതുകൊണ്ട് തന്നെ താരത്തിന് തമിഴിലെന്ന പോലെ കേരളത്തിലും ആരാധകരുണ്ട്. നടന്‍ പ്രസന്നയെയാണ് സ്‌നേഹ വിവാഹം ചെയ്തത്. ഇരുവരുടെയും വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുള്ള താരങ്ങള്‍ അവരുടെ പുതിയ വിശേഷവും ആരാധകരുമായി പങ്കുവെച്ചിരുന്നു. രണ്ടാമതും കുഞ്ഞു ജനിച്ചു എന്നതായിരുന്നു അത്. ഇപ്പോഴിതാ കുഞ്ഞുമൊത്തുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സ്‌നേഹ.

ജനുവരി 24 നാണ് സ്‌നേഹ-പ്രസന്ന താരദമ്പതികള്‍ക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നത്. ആദ്യത്തെത് മകനാണ്. പ്രസന്നയാണ് രണ്ടാമത്തെ കുഞ്ഞ് ജനിച്ച വിവരം ആരാധരുമായി പങ്കുവച്ചത്. തങ്ങളുടെ കുടുംബത്തിന്റെ മഴവില്ലിലേക്ക് ഒരു നിറം കൂടി ചേര്‍ത്തുവെന്നായിരുന്നു മകള്‍ ജനിച്ച വിവരം പങ്കുവച്ചു കൊണ്ട് പ്രസന്ന കുറിച്ചത്.ഇപ്പോഴിതാ കുഞ്ഞുമകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് എത്തിയിരിക്കുകയാണ് സ്‌നേഹ. നിമിഷങ്ങള്‍ക്കകം തന്നെ താരത്തിന്റേയും മകളുടേയും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഇതാദ്യമായാണ് സ്‌നേഹയുടേയും മകളുടേയും ചിത്രം പുറത്ത് വരുന്നത്. അതുകൊണ്ട് തന്നെ ആരാധകര്‍ ചിത്രങ്ങള്‍ ആഘോഷമാക്കി മാറ്റുകയാണ്.

വെള്ള വസ്ത്രമണിഞ്ഞ് സുന്ദരിയായാണ് സ്‌നേഹ ചിത്രങ്ങളിലെത്തുന്നത്. സ്‌നേഹയുടെ കൈയിലാണ് കുഞ്ഞ് കിടക്കുന്നത്. അമ്മയുടെ സ്‌നേഹം മുഖത്തു നിന്നും വായിച്ചെടുക്കാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.

സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു നടന്‍ പ്രസന്നയുമായുള്ള വിവാഹം. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്ന സ്‌നേഹ ടെലിവിഷനിലൂടെ തിരികെ വന്നു. പിന്നാലെ താരം സിനിമയിലേക്കും മടങ്ങി വരികയായിരുന്നു. മമ്മൂട്ടി നായകനായ ഗ്രേറ്റ് ഫാദറിലൂടെ സ്‌നേഹ മലയാളത്തിലേക്കും തിരികെ വരികയായിരുന്നു. നേരത്തെ മമ്മൂട്ടിക്കൊപ്പം തുറുപ്പു ഗുലാനിലും സ്‌നേഹ അഭിനയിച്ചിരുന്നു. പ്രസന്നയും മലയാളത്തില്‍ വേഷമിട്ടിട്ടുണ്ട്. പൃഥ്വിരാജ് നായകനായ ബ്രദേഴ്‌സ് ഡെയായിരുന്നു പ്രസന്നയുടെ ആദ്യ മലയാള ചിത്രം. 

sneha new born baby photos viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES