ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്കൊപ്പം ഓസ്ട്രിയയില്‍ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങള്‍ പങ്കിട്ട് ബോളിവുഡ് നടി് സോനം കപൂര്‍. മകന്‍ ജനിച്ചതിനു ശേഷമുള്ള ഇരുവരുടെയും ആദ്യത്തെ വെക്കേഷന്‍ ആണിത്. ഭര്‍ത്താവിനെ പുകഴ്ത്തിക്കൊണ്ടുള്ള ഒരു കുറിപ്പും സോനം ഒപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇക്കഴിഞ്ഞ ഏതാനും മാസങ്ങളില്‍ തന്റെ ഭര്‍ത്താവ് എത്രത്തോളം വലിയ ആളാണെന്ന് മനസ്സിലായെന്ന് സോനം പറയുന്നു. തന്റെ സന്തോഷവും ആരോഗ്യവുമെല്ലാം സ്വന്തം കാര്യങ്ങളെക്കാള്‍ മുന്‍ഗണനയോടെ പരിഗണിച്ചതിന് സോനം ഈ പോസ്റ്റിലൂടെ നന്ദി പറയുന്നു. നല്ല ഭര്‍ത്താവാകുന്നതിലൂടെ ഒരു നല്ല അച്ഛനാവുമെന്ന കാര്യം ഉറപ്പിച്ചു എന്നും സോനം പറയുന്നുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് മകന്‍ ജനിച്ചത്.
മാലാഖയായ എന്റെ ഭര്‍ത്താവിനൊപ്പമുള്ള പ്രഭാത നടത്തം...എന്ന ക്യാംപ്ഷനോടെ ഭര്‍ത്താവ് ആനന്ദിനൊപ്പമുള്ള ചിത്രവും പങ്കുവച്ചു. വായു പേരന്റ്സ് എന്ന ഹാഷ്ടാഗോടെയാണ് സോനം ചിത്രം പങ്കുവച്ചത്. സോനത്തിന്റെ കുറിപ്പിന് മറുപടിയായി ആനന്ദ് അഹൂജയുമെത്തിയിട്ടുണ്ട്. പുതിയ ഹാഷ്ടാഗ് കൊള്ളാമെന്നാണ് ആനന്ദ് പങ്കുവച്ചിരിക്കുന്നത്.
ഓസ്ട്രിയയില്‍ നിന്നുള്ള സുന്ദരമായ യാത്രാചിത്രങ്ങളാണ് സോനം പോസ്റ്റ് ചെയ്തിട്ടുള്ളത്. ആനന്ദ് അഹൂജയുടെ കവിളില്‍ സോനം ചുംബിക്കുന്നതാണ് ആദ്യ ചിത്രം . രണ്ടാമത്തെ ചിത്രം അല്‍തൗസി തടാകത്തിന്റെ ഭംഗിയും മൂന്നാമത്തെ ചിത്രം ഓസ്ട്രിയയിലെ അവരുടെ റിസോര്‍ട്ടും കാണാം.
ഏറെനാളത്തെ പ്രണയത്തിന് ശേഷം 2018 ല്‍ മുംബെയില്‍ വച്ചായിരുന്നു സോനത്തിന്റെയും ആനന്ദിന്റെയും വിവാഹം. കഴിഞ്ഞ ആഗസ്റ്റിലായിരുന്നു ഇവര്‍ക്ക് മകന്‍ ജനിച്ചത്. വായു എന്നാണ് കുഞ്ഞിന്റെ പേര്. കുഞ്ഞിന് മുലയൂട്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ച് വിവരിക്കുന്ന ഒരു വീഡിയോ അടുത്തിടെ സോനം പങ്കുവച്ചിരുന്നു.