Latest News

ഒരുത്തീക്ക് ശേഷം വി കെ പ്രകാശും തിരക്കഥാകൃത്ത് എസ് സുരേഷ് ബാബുവും ഒന്നിക്കുന്ന 'ലൈവ്; മംമ്തയും സൗബിനും ഷൈനും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി

Malayalilife
 ഒരുത്തീക്ക് ശേഷം വി കെ പ്രകാശും തിരക്കഥാകൃത്ത് എസ് സുരേഷ് ബാബുവും ഒന്നിക്കുന്ന 'ലൈവ്; മംമ്തയും സൗബിനും ഷൈനും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി

നവ്യാ നായര്‍ നായികയായ 'ഒരുത്തി'യുടെ വിജയത്തിന് ശേഷം സംവിധായകന്‍ വി കെ പ്രകാശും തിരക്കഥാകൃത്ത് എസ് സുരേഷ് ബാബുവും ഒന്നിക്കുന്ന 'ലൈവ്' എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. മംമ്ത മോഹന്‍ദാസ്, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ലൈവ് ഒരു സോഷ്യല്‍ ത്രില്ലറാണ്. പ്രിയ വാര്യര്‍, കൃഷ്ണ പ്രഭ, രശ്മി സോമന്‍ എന്നിവരുള്‍പ്പെടെയുള്ള വലിയ താര നിര തന്നെ ചിത്രത്തിലുണ്ട്

ഫിലിംസ് 24-ന്റെ നിര്‍മ്മിച്ചിരിക്കുന്ന സോഷ്യല്‍ ത്രില്ലറായ ലൈവ്, ദര്‍പണ്‍ ബംഗേജയും നിതിന്‍ കുമാറും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്, അവരുടെ ആദ്യത്തെ മലയാള സംരംഭമാണിത്.ശക്തമായ സമകാലിക പ്രസക്തിയുള്ള പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രം മലയാള സിനിമയില്‍ ഇതുവരെ കാണാത്ത വ്യത്യസ്ത സിനിമയാകുമെന്നാണ് സൂചന. നേരത്തെ പുറത്തിറങ്ങിയ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ സിനിമ ആസ്വാദകര്‍ക്കിടയില്‍ മികച്ച സ്വീകാര്യത നേടിയിരുന്നു.

നേരത്തെ പുറത്തിറങ്ങിയ സിനിമയുടെ ഉദ്വേഗജനകമായ ടൈറ്റില്‍ പോസ്റ്റര്‍ സിനിമ ആസ്വാദകര്‍ക്കിടയില്‍ മികച്ച സ്വീകാര്യത നേടിയിരുന്നു.
ശക്തമായ സാങ്കേതിക ടീമും ചിത്രത്തിലുണ്ട്. രണ്ടുതവണ ദേശീയ പുരസ്‌കാരം നേടിയ നിഖില്‍ എസ് പ്രവീണാണ് ചിത്രത്തിന്റെ ചായഗ്രഹകന്‍. സുനില്‍ എസ് പിള്ളയാണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്. പ്രശസ്ത സംഗീതസംവിധായകന്‍ അല്‍ഫോണ്‍സ് സംഗീതവും, ദുന്ദു രഞ്ജീവ് കലാസംവിധാനവും നിര്‍വ്വഹിക്കുന്നു.ട്രെന്‍ഡ്‌സ് ആഡ് ഫിലിം മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് ലൈന്‍- പ്രൊഡക്ഷന്‍, ലൈന്‍ പ്രൊഡ്യൂസര്‍ ബാബു മുരുകന്‍.

ആശിഷ് കെ യാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍, അജിത എ ജോര്‍ജാണ് സൗണ്ട് ഡിസൈനര്‍. രാജേഷ് നെന്മാറ മേക്കപ്പ് കൈകാര്യം ചെയ്യുന്നു, വസ്ത്രാലങ്കാരത്തിന് പിന്നില്‍ ആദിത്യ നാനുവാണ്. ജിത്ത് പിരപ്പനംകോട് പ്രൊഡക്ഷന്‍ കണ്‍ട്രോളറും ലിജു പ്രഭാകര്‍ കളറിസ്റ്റുമാണ്.
ഡിസൈനുകള്‍ക്ക് പിന്നില്‍ മാ മി ജോയാണ്. സ്റ്റോറീസ് സോഷ്യലിന്റെ ബാനറില്‍ സംഗീത ജനചന്ദ്രനാണ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ കൈകാര്യം ചെയ്യുന്നത്.

soubin shine tom chacko Film live

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES