തെലുങ്ക് സിനിമ മേഖലയിലെ സൂപ്പർ താരമായി മാറിയ ചിരഞ്ജീവിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. താരത്തിന്റെ തന്നെ പുതിയ ചിത്രമായ ആചാര്യയുടെ ചിത്രീകരണം ആരംഭിക്കുന്നതിന്റെ മുന്നോടിയായിട്ട് നടത്തിയ പരിശോധനയെ തുടർന്നായിരുന്നു താരം കോവിഡ് ബാധിതനാണ് എന്ന് തിരിച്ചറിഞ്ഞത്. താൻ കോവിഡ് ബാധിതനായി എന്ന് നടൻ തന്നെയാണ് ഏവരെയും അറിയിച്ചതും.
ആചാര്യയുടെ ഷൂട്ടിങ് തുടങ്ങുന്നതിന്റെ ഭാഗമായുള്ള നടപിടയെന്നോണം കോവിഡ് ടെസ്റ്റിന് വിധേയമായി. നിര്‍ഭാഗ്യവശാല്‍ പരിശോധനയില്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തി എന്നുമാണ് ചിരഞ്ജീവി തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചതും.
നടന്‍ സമൂഹമാധ്യമത്തിലൂടെ നിലവില്‍ തനിക്ക് രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലെന്നും വീട്ടില്‍ തന്നെ ക്വാറന്റീനില്‍ പ്രവേശിക്കുകയാണെന്നും വ്യക്തമാക്കി. താനുമായി കഴിഞ്ഞ അഞ്ച് ദിവസത്തിനിടയില്‍ ബന്ധപ്പെട്ടിട്ടുള്ള എല്ലാ ആളുകളോടും കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും നടന്‍ സോഷ്യൽ മീഡിയയിലൂടെ തന്നെ ആവപ്പെടുകയും ചെയ്‌തിരുന്നു. രോഗം ഭേദമാകുന്നവിവരം ഉടന്‍ അറിയിക്കാനാകുമെന്നും താരം ട്വീറ്റില്‍ വ്യക്തമാക്കുകയും ചെയ്‌തു.