Latest News

സമ്മര്‍ ഇന്‍ ബത്‌ലഹേമില്‍ ജയറാമിന് പൂച്ചയെ അയച്ച് കൊടുത്തത് ആരെന്ന ചോദ്യം കൊണ്ട് മെസെഞ്ചര്‍ ബോക്‌സും ഇന്‍സ്റ്റഗ്രാമും നിറഞ്ഞു; നമ്മള്‍ മറന്നാലും നമ്മളെ മറക്കാത്ത, സ്‌നേഹം അതുപോലെ കാത്തു സൂക്ഷിക്കുന്ന ആളാണ് ലാലേട്ടന്‍: വിശേഷം പങ്ക് വച്ച ശ്രീജയ

Malayalilife
സമ്മര്‍ ഇന്‍ ബത്‌ലഹേമില്‍ ജയറാമിന് പൂച്ചയെ അയച്ച് കൊടുത്തത് ആരെന്ന ചോദ്യം കൊണ്ട് മെസെഞ്ചര്‍ ബോക്‌സും ഇന്‍സ്റ്റഗ്രാമും നിറഞ്ഞു; നമ്മള്‍ മറന്നാലും നമ്മളെ മറക്കാത്ത, സ്‌നേഹം അതുപോലെ കാത്തു സൂക്ഷിക്കുന്ന ആളാണ് ലാലേട്ടന്‍: വിശേഷം പങ്ക് വച്ച ശ്രീജയ

ലയാള സിനിമയിലെ ഒരു കാലത്തെ നിറഞ്ഞ സാന്നിധ്യമായിരുന്നു ശ്രീജയ. വിവാഹ ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത ശ്രീജയ 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ്. ദിലീപ് നായകനായെത്തിയ അവതാരത്തിലൂടെ മടങ്ങിയെത്തിയ നടി വി.കെ പ്രകാശ് സംവിധാനം ചെയ്ത കെയര്‍ഫുള്ളിലും തുടര്‍ന്ന് അരവിന്ദന്റെ അതിഥികളിലും മോഹന്‍ലാല്‍ നായകനായെത്തിയ ഒടിയനിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അടുത്തിടെ മാതൃഭൂമിയുടെ സറ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്കിയ അഭിമുഖത്തിലൂടെ നടി വിശേഷങ്ങള്‍ പങ്ക് വയ്ക്കുകയുണ്ടായി.

17 വര്‍ഷത്തിനു ശേഷമാണ് മോഹന്‍ലാലിനൊപ്പം അഭിനയിച്ചതെങ്കിലും പഴയ സ്‌നേഹം അതുപോലെ കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്ന് ശ്രീജയ പറയുന്നു. ഒടിയനില്‍ അഭിനയിക്കുപ്പോഴും കമലദളത്തെയും കന്മദത്തെയും പറ്റിയൊക്കെ ലാലേട്ടന്‍ പറഞ്ഞു. ഒടിയനിലെ കഥാപാത്രത്തിന് എന്നെ നിര്‍ദ്ദേശിച്ചതും ലാലേട്ടനാണെന്ന് ശ്രീകുമാര്‍ സാര്‍ പിന്നീട് പറഞ്ഞു.'

സമ്മര്‍ ഇന്‍ ബത്ലേഹിമില്‍ ജയറാമിന് പൂച്ചയെ അയച്ച് കൊടുത്തത് ആരെന്ന ചോദ്യം ഇപ്പോഴും ഫേസ്ബുക്ക് മെസെഞ്ചര്‍ ബോക്‌സും ഇന്‍സ്റ്റഗ്രാമും നിറക്കാറുണ്ടെന്ന് നടി പറയുന്നു. മറുപടി കൊടുത്താലും വീണ്ടും വീണ്ടും വരും. ആ പെണ്ണിന്റെ കൈ കണ്ടാല്‍ ചേച്ചിയുടേത് പോലെയുണ്ട്, സത്യം പറയൂ..എന്നൊക്കെയാണ് മെസേജ്. അത് ആരാണെന്ന് എനിക്കറിയില്ലെന്നതാണ് സത്യം. ആ ചോദ്യം ഇനിയും അതുപോലെ തുടരുന്നതാണ്'- ശ്രീജയ പറയുന്നു.

കന്മദത്തിലെ സുമ എന്ന കഥാപാത്രമാണ് ചെയ്തതില്‍ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമെന്നും ശ്രീജയ പറയുന്നു. വളരെ ആഴത്തിലുള്ള കഥയും കഥാപാത്രവുമായിരുന്നു അതെന്നാണ് ശ്രീജയ പറയുന്നത്. ബാംഗ്ലൂരില്‍ താമസമാക്കിയ ശ്രീജയ അഭിനയത്തോടൊപ്പം 'ശ്രീജയ സ്‌കൂള്‍ ഓഫ് ഡാന്‍സ്' എന്ന നൃത്തശ്യംഖലയും നടത്തുന്നുണ്ട്.

sreejaya-says-about-summer-in-bathlahem

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES