Latest News

എനിയ്ക്ക് ഒരു രാഷ്ട്രീയമുണ്ട്..! പക്ഷേ അത് ഒരു കൊടിയ്ക്ക് മുന്നിലും സല്യൂട്ട് ചെയ്യുന്ന രാഷ്ട്രീയമല്ല; സന്ദേശം വിവാദത്തില്‍ ശ്യാം പുഷ്‌കരന് മറുപടിയുമായി ശ്രീനിവാസനന്‍

Malayalilife
 എനിയ്ക്ക് ഒരു രാഷ്ട്രീയമുണ്ട്..! പക്ഷേ അത് ഒരു കൊടിയ്ക്ക് മുന്നിലും സല്യൂട്ട് ചെയ്യുന്ന രാഷ്ട്രീയമല്ല; സന്ദേശം വിവാദത്തില്‍ ശ്യാം പുഷ്‌കരന് മറുപടിയുമായി ശ്രീനിവാസനന്‍

ന്ദേശം സിനിമയെ വിമര്‍ശിച്ച തിരക്കഥാകൃത്ത് ശ്യം പുഷ്‌കരന് മറുപടിയുമായി നടന്‍ ശ്രീനിവാസന്‍. സിനിമ മുന്നോട്ട് വക്കുന്ന നല്ല രാഷ്ട്രീയം കാണാതെയാണ് ഈ വിമര്‍ശനമെന്ന് ശ്രീനിവാസന്‍ പറയുന്നത്. സിനിമയില്‍ തിലകന്‍ പറയുന്ന ഒരു ഡയലോഗ് ചൂണ്ടിക്കാണിച്ചാണ് ശ്യാം പുഷ്‌കരന്റെ വിമര്‍ശനത്തെ ശ്രീനിവാസന്‍ നേരിട്ടത്. മനോരമയുമായുള്ള അഭിമുഖത്തിലാണ് ശ്രീനിവാസന്‍ ഇക്കാര്യം പറഞ്ഞത്.

‘സന്ദേശം എന്ന സിനിമയില്‍ തിലകന്‍ ചേട്ടന്റെ ഡയലോഗുണ്ട്. ‘രാഷ്ട്രീയം നല്ലതാണ്, അത് നല്ലയാളുകള്‍ പറയുമ്പോള്‍.ആദ്യം സ്വയം നന്നാകണം, പിന്നെയാണ് നാട് നന്നാക്കേണ്ടത് എന്നും പറയുന്നുണ്ട്. പിന്നെങ്ങനെയാണ് ആ സിനിമ അരാഷ്ട്രീയ വാദം ആകുന്നത്? എനിക്ക് രാഷ്ട്രീയമുണ്ട്. പക്ഷേ ഒരു കൊടിയുടെ മുന്‍പില്‍ സല്യൂട്ട് ചെയ്യുന്ന രാഷ്ട്രീയമല്ല’. ശ്രീനിവാസന്‍ പറഞ്ഞു.ന്യൂജനറേഷന്‍ ചിത്രങ്ങളില്‍ നല്ല സിനിമകള്‍ വളരെ കുറവാണെന്നും ചിലത് സഹിക്കാന്‍ പറ്റില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.

സന്ദേശം സിനിമ ഒരു സന്ദേശവും നല്‍കുന്നില്ലെന്നും ചിത്രം മുന്നോട്ടുവെക്കുന്ന ആശയത്തില്‍ വിയോജിപ്പുണ്ടെന്നും ചിത്രം അരാഷ്ട്രീയ വാദമാണ് പറയുന്നതെന്നും റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്യാം പുഷ്‌കരന്‍ പറഞ്ഞിരുന്നു. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിതെളിച്ചിരുന്നു. ശ്രീനിവാസന്‍ സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ പിറന്ന ചിത്രമാണ് സന്ദേശം.

sreenivasan against shaym pushkaran

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES