Latest News

എന്തിന് ഇങ്ങനെയൊരു ത്യാഗം എന്ന് പലപ്പോഴും ഞങ്ങൾ ആലോചിച്ചിട്ടുണ്ട്; അമ്മയെന്ന രീതിയിൽ ചെറുതായി വേദനിച്ചിട്ടുണ്ട്; പ്രണവിനെ കുറിച്ച് പറഞ്ഞ് സുചിത്ര മോഹൻലാൽ

Malayalilife
എന്തിന് ഇങ്ങനെയൊരു ത്യാഗം എന്ന് പലപ്പോഴും ഞങ്ങൾ ആലോചിച്ചിട്ടുണ്ട്; അമ്മയെന്ന രീതിയിൽ ചെറുതായി വേദനിച്ചിട്ടുണ്ട്; പ്രണവിനെ കുറിച്ച് പറഞ്ഞ് സുചിത്ര മോഹൻലാൽ

മലയാളത്തിലെ താര രാജാവിന് വർഷങ്ങളായി ഒരു മാറ്റവും സംഭവിച്ചിട്ടില്ല. പലതരം സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെ നമ്മളിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന ഒരേയൊരു താരമാണ് മോഹൻലാൽ. ലോകമെമ്പാടും അറിയുന്ന ഒരു വ്യക്തി തന്നെയാണ് നമ്മുടെ ലാലേട്ടൻ. താരത്തിന്റെ കുടുംബത്തെയും ഏവർക്കും സുപരിചിതമാണ്. എന്നാൽ ഇപ്പോൾ താരത്തിന്റെ ഭാര്യയായ സുചിത്ര മകൻ പ്രണവിനെ കുറിച്ച് പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

 വാക്കുകളിങ്ങനെ, ഒരു ഘട്ടത്തിൽ, പഠനത്തിന് ഒരു ഇടവേള കൊടുത്ത് അപ്പു പുറത്തൊരു ബാഗും തൂക്കി യാത്ര തുടങ്ങി. ബനാറസും ഹിമാലയവും ഹംപിയും ജർമനിയും ആസ്റ്റർഡാമും വയനാടും രാജസ്ഥാനുമെല്ലാം അവന്റെ നിരന്തരയാത്രാലക്ഷ്യങ്ങളായി. കാറിലോ വിമാനത്തിലോ പോകാൻ സാധിക്കുമായിരുന്നിട്ടും അപ്പു ബസിലും ബസിന്റെ പുറത്തും ട്രെയിനിലെ ജനറൽ കംപാർട്ട്മെന്റിലും കയറി യാത്ര ചെയ്തു. തട്ടുകടകളിൽ നിന്ന് ഭക്ഷണം കഴിച്ചു. വാടക കുറഞ്ഞ സാധാരണമുറികളിൽ രാത്രിയുറങ്ങി. എന്തിന് ഇങ്ങനെയൊരു ത്യാഗം എന്ന് പലപ്പോഴും ഞങ്ങൾ ആലോചിച്ചിട്ടുണ്ട്. അമ്മയെന്ന രീതിയിൽ ചെറുതായി വേദനിച്ചിട്ടുണ്ട്. അതാണവവന്റെ രീതി, അതാണവന്റെ ഇഷ്ടം എന്ന് പതുക്കെ തിരിച്ചറിഞ്ഞു. ഇപ്പോൾ അഭിനയത്തിലൂടെ സ്വന്തമായി വരുമാനമുണ്ടായിട്ടും പ്രശസ്തനാവുന്നതിനേക്കാൾ അജ്ഞാതനാകുന്നതാണ് അവന് കൂടുതലിഷ്ടം എന്നെനിക്കു തോന്നുന്നു,.

ഒന്നാമൻ, പുനര്‍ജനി എന്നീ സിനിമകളിൽ ബാല താരമായി ആയാണ് പ്രണവ് അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. പാപനാസം, ലൈഫ് ഓഫ് ജോസൂട്ടി എന്നീ സിനിമകളിൽ അസി.ഡയറക്ടറാകുകയും ചെയ്‌തിരുന്നു. എന്നാൽ ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ സിനിമകളിൽ  നായകനായും പ്രണവ് തിളങ്ങി. 

suchithra mohanlal words about pranav

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES