Latest News

'അമ്പോ...അസ്സൽ തീവ്രവാദി ലുക്ക്..പൊളിച്ചു ബ്രോ'; കണ്ണിൽ ലെൻസ് വച്ച് താടി നീട്ടി വളർത്തി തീവ്രവാദി ലുക്കിൽ സുദേവ് നായരെത്തിയപ്പോൾ സമൂഹ മാധ്യമത്തിൽ കമന്റ് പ്രളയവുമായി ആരാധകർ; പ്രിയതാരത്തിന്റെ 'വില്ലൻ വേഷം' തിയേറ്ററിൽ തകർക്കുമെന്നും കമന്റ്; താരം സ്‌ക്രീനിലെത്തുന്നത് യാസിൻ ഭത്കലായി തന്നെയോ ?

Malayalilife

ഏതു വേഷം കിട്ടിയാലും മികച്ചതാക്കാൻ ശ്രമിക്കുന്ന കാര്യത്തിൽ പ്രേക്ഷകർ ഫുൾമാർക്ക് കൊടുത്ത താരമാണ് സുദേവ് നായർ. അതിനുള്ള ഉത്തമ ഉദാഹരണമാണ് അദ്ദേഹത്തിന് 2014ൽ കിട്ടിയ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്. മമ്മൂട്ടി നായകനായ അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രത്തിലടക്കം വില്ലൻ വേഷത്തിൽ തിളങ്ങിയ താരം ഇപ്പോൾ 'തീവ്രവാദി' ലുക്കിലാണ് വെള്ളിത്തിരയിൽ എത്താൻ പോകുന്നത്. സുദേവ് ഫേസ്‌ബുക്കിൽ പങ്കുവെച്ച ചിത്രമാണ് ഇത് വെളിവാക്കുന്നത്.

താടി നീട്ടി വളർത്തി കണ്ണിൽ ലെൻസ് ധരിച്ചെത്തുന്ന താരം സ്‌ക്രീനിൽ അവതരിപ്പിക്കുന്നത് ഇന്ത്യൻ മുജാഹിദ്ദീൻ എന്ന തീവ്രവാജ സംഘടനയുടെ സ്ഥാപകനായ യാസിനൻ ഭക്തലിനെയാണെന്നാണ് സൂചന. സിനിമയിൽ തന്റെ വ്യത്യസ്തമായ ഗെറ്റപ്പ് കണ്ട് സന്തോഷത്തിലാണ് ആരാധകർ. താരത്തിന്റെ വർക്കൗട്ട് ചിത്രങ്ങളും ജിമ്മിലെ ചിത്രങ്ങളുമെല്ലാം ആരാധകരുമായി സുദേവ് പങ്കുവെയ്ക്കാറുണ്ട്. വയറ് ചാടി വണ്ണം കൂടിയ ഒരു ചിത്രം കുറച്ച് മാസങ്ങൾക്ക് മുൻപ് താരം പങ്കുവെച്ചിരുന്നു.

ഫിറ്റ്‌നസ്സിനു വേണ്ടി എന്ത് കഷ്ടപ്പാടും സാഹിക്കുന്ന താരത്തിന് ഇതെന്തു പറ്റിയെന്നാണ് അന്ന് ആരാധകർ ചോദിച്ചത്. ആ ചിത്രം കണ്ട് ഞെട്ടി നിന്ന പ്രേക്ഷകരെ ഒരിക്കൽ കൂടി ഞെട്ടിപ്പിച്ചിരിക്കുകയാണ് പുതിയ ചിത്രം. എന്തായാലും താരം വില്ലനായി എത്തുന്ന ചിത്രം കലക്കും എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

Read more topics: # sudev nair make over terrorist
sudev nair make over terrorist

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES