Latest News

ഈ ഐസലേഷന്‍ കാലത്ത് നിങ്ങള്‍ക്ക് എങ്ങനെയാണ് നിങ്ങളുടെ മക്കളെ ബോറടി കൂടാതെ ഇരുത്താന്‍ കഴിയുന്നതെന്ന ചോദ്യവുമായി സുപ്രിയ;  ഇന്ദ്രജിത്തിന്റെ മകള്‍ നക്ഷത്രക്കൊപ്പം പടം വരയ്ക്കുന്ന അല്ലിയുടെ ചിത്രം പങ്ക് വച്ച് സുപ്രിയ ചോദിച്ച ചോദ്യത്തിന് ടിപ്പുമായി  പൂര്‍ണിമയും

Malayalilife

കോവിഡ് 19 ലോകമെമ്പാടും പടരുന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ റദ്ദ് ചെയ്ത് സ്‌കൂളുകള്‍ നേരത്തെ അടക്കുകയും ചെയ്തതോടെ പല വീട്ടമ്മാമാരും ധര്‍മസങ്കടത്തിലാണ്. കുട്ടികള്‍ക്ക് വീട്ടിനുള്ളിലായതോടെ അമ്മമാരാണ് ചുറ്റിയത്. ഇപ്പോളിതാ സുപ്രിയയും ഇക്കാര്യം പങ്ക് വക്കുകയാണ്. അല്ലി മോളുടെ ബോറടി എങ്ങനെ മാറ്റുമെന്നാണ് സുപ്രിയയുടെ ആലോചന. സുപ്രിയ പങ്കുവച്ച പോസ്റ്റിന് താഴെ ടിപ്പുമായി നിരവധി പേരാണ് എത്തിയത്.

മകളെ വീടിനകത്ത് മുഷിപ്പിക്കാതെ ഇരുത്താന്‍ താനെറെ കഷ്ടപ്പെടുന്നുവെന്നാണ് സുപ്രിയ പറയുന്നത്. നിങ്ങളെല്ലാവരും എങ്ങനെയാണ് മക്കളെ എന്‍ഗേജ് ചെയ്തിരുത്തുന്നത് എന്നായിരുന്നു സുപ്രിയയുടെ പോസ്റ്റ്. ഇതിന് താഴെയാണ് കമന്റുമായി സുപ്രിയയും എത്തിയിരിക്കുന്നത്.

'കൂടെ ഇരുന്ന് കളിക്കൂ സുപ്പൂ, അതായിരിക്കും ചെയ്യാന്‍ പറ്റുന്ന ഏറ്റവും മികച്ച കാര്യം,'' എന്നാണ് പൂര്‍ണിമ പറയുന്നത്. നിരവധി അമ്മമാരും തങ്ങളുടെ ടിപ്സുകള്‍ പോസ്റ്റിനു താഴെ ഷെയര്‍ ചെയ്യുന്നുണ്ട്. നിങ്ങളെല്ലാവരും സൂപ്പര്‍ അമ്മമാരാണല്ലോ എന്ന അഭിനന്ദനത്തോടൊപ്പം പുത്തന്‍ ഐഡിയകള്‍ പങ്കുവച്ച അമ്മമാര്‍ക്ക് കമന്റില്‍ നന്ദിയും സുപ്രിയ പറയുന്നുണ്ട്.

Read more topics: # സുപ്രിയ,#
supriya menon post about her daughter alankrita

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES