Latest News

ആലിയുടെ നോട്ട് ബുക്കുകള്‍ വെറുതെ മറിച്ച് നോക്കിയപ്പോഴാണ് അത് കണ്ടത്; മകളുടെ കോവിഡ് കുറിപ്പ് പങ്കുവച്ച് സുപ്രിയ

Malayalilife
 ആലിയുടെ നോട്ട് ബുക്കുകള്‍ വെറുതെ മറിച്ച് നോക്കിയപ്പോഴാണ് അത് കണ്ടത്; മകളുടെ കോവിഡ് കുറിപ്പ് പങ്കുവച്ച് സുപ്രിയ

ടന്‍ പൃഥ്വിരാജും ഭാര്യ സുപ്രിയയും മകള്‍ അലംകൃതയും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. പൃഥ്വിക്ക് കൊടുക്കുന്ന പരിഗണന പ്രേക്ഷകര്‍ ഭാര്യയ്ക്കും മകള്‍ക്കും നല്‍കാറുണ്ട്. ജോര്‍ദ്ദാനില്‍ നിന്നും തിരിച്ചെത്തിയ പൃഥ്വി ഇപ്പോള്‍ കുടുംബത്തോടൊപ്പമാണ്. ചേട്ടന്‍ ഇന്ദ്രജിത്തിനും കുടുംബത്തിനും ഒപ്പമുളള ചിത്രങ്ങളും സുപ്രിയയും പൂര്‍ണിമയും പങ്കുവയ്്കാറുണ്ട്. കൊറണ കാലമായതിനാല്‍ താരങ്ങളെല്ലാം കുടുംബത്തോടൊപ്പമാണ്. പലപ്പോഴും അലംകൃതയുടെയും പഥ്വിയുടെയും വിശേഷങ്ങള്‍ പങ്കുവച്ച് സുപ്രിയ എത്താറുണ്ട്.അലംകൃതയുടെ കൊവിഡ് കാല കുറിപ്പിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് സുപ്രിയ ഇപ്പോള്‍. കുറിപ്പിന്റെ ഫോട്ടോയും സുപ്രിയ പങ്കുവെച്ചിട്ടുണ്ട്.

 ആലിയുടെ നോട്ട് ബുക്കുകള്‍ വെറുതേ മറിച്ചു നോക്കുമ്പോഴാണ് അവളുടെ കോവിഡ് കുറിപ്പ് കണ്ടത്. കോവിഡിനെ കുറിച്ചും അതുമായുള്ള പൊരുത്തപ്പെടലുകളെ കുറിച്ചുമുള്ള ഞങ്ങളുടെ സംഭാഷണം അവള്‍ എത്രമാത്രം ശ്രദ്ധിക്കുന്നുണ്ട് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. മാര്‍ച്ച് മാസം മുതല്‍ വീടിനുള്ളില്‍ അടച്ചുപൂട്ടിയിരിക്കുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം ഈ കാലം ഏറെ പ്രയാസം നിറഞ്ഞതായിരിക്കും. മാറ്റത്തെക്കുറിച്ച് സ്‌കൂളുകളില്‍ നിന്നും മറ്റുള്ളവരുമായുള്ള ഇടപെടലുകളില്‍ നിന്നും കൂട്ടുകാരില്‍ നിന്നും കളിസ്ഥലങ്ങളില്‍ നിന്നുമൊക്കെയാണ് അവര്‍ ഏറെ പഠിക്കുന്നത്. അതൊന്നും ഇപ്പോള്‍ സാധ്യമല്ല. ഇവിടെ അല്ലി കോവിഡിന്റെ ആരംഭത്തെ കുറിച്ചും അതില്‍ നിന്നുള്ള മോചനത്തെ കുറിച്ചും പുതിയ സാധാരണ നിലയെ കുറിച്ചുമൊക്കെയാണ് സംസാരിക്കുന്നതെന്നും സുപ്രിയയുടെ പോസ്റ്റില്‍ പറയുന്നു.
നേരത്തെയും സ്വന്തം കൈപ്പടയിലുള്ള എഴുത്തുകളുമായി അലംകൃത ഞെട്ടിച്ചിരുന്നു. ഫാദേഴ്സ് ഡേയില്‍ അച്ഛനായി എഴുതിയ കുറിപ്പിന്‍രെ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

അമ്മയുടെയും അച്ഛന്റെയും സ്വഭാവ ഗുണവും ചിന്താഗതിയും ആലിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.  അല്ലിയുടെ കൈയ്യക്ഷരം മികച്ചതാണെന്നുള്ള കമന്റുകളും പോസ്റ്റിന് കീഴിലുണ്ട്. ടിവി റിമോട്ടിന്‍രെ കാര്യത്തിലായാലും ദേഷ്യം വരുമ്പോഴായാലും ക്ഷമയാണ് തന്റെ ആയുധം. അവള്‍ക്ക് മുന്നിലുള്ള കീഴടങ്ങലുകളെക്കുറിച്ചും താരം പറഞ്ഞിരുന്നു. മകളോട് വഴക്കടിക്കാനോ വാദിക്കാനോ കഴിയില്ലെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. അത്യാവശ്യത്തിനുള്ള വില്ലത്തരമൊക്കെ മകളുടെ കൈയ്യിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മാധ്യമപ്രവര്‍ത്തകയായ സുപ്രിയ താരത്തിന്റെ ജീവിതത്തിലേക്ക് വന്നതിന് പിന്നാലെ ഉയര്‍ച്ചയുടെ കാലമായിരുന്നു പൃഥ്വിക്ക്. സിനിമ മേഖലയില്‍ പോലും താരത്തിനൊപ്പം നില്‍ക്കാന്‍ സുപ്രിയ എന്ന ഭാര്യയ്ക്ക് കഴിഞ്ഞു. സോഷ്യല്‍ മിഡിയയില്‍ സജീവമായ സുപ്രിയ പൃഥ്വിരാജിനൊപ്പമുളള വിശേഷങ്ങളും അലംകൃതയുടെ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. തങ്ങളുടെ വീട്ടില്‍ പുതിയ അതിഥി എത്തിയതിന്റെ വിശേഷങ്ങള്‍ പങ്കുവച്ചും  പൃഥ്വിയും സുപ്രിയയും എത്തിയിരുന്നു.

supriya shares allys writeup about covid

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES