നടന്‍ സുരേഷ് ഗോപി പേരില്‍ മാറ്റം വരുത്തിയെന്ന് സൂചന. സമൂഹമാധ്യമ അക്കൗണ്ടുകളിലാണ് മാറ്റം കൊണ്ടുവന്നത്.പരിന്റെ ഇംഗ്ലീഷ് അക്ഷരങ്ങളില്‍ ഒരു 'എസ്' കൂടി ചേര്‍ത്താണ് മാറ്റം. അതായത് Suresh Gopi എന്ന സ്പെല്ലിങ്ങിന് പകരം 'Suressh Gopi 'എന്നാണ് മാറ്റിയിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ മാത്രമാണോ അതോ ഔദ്യോഗികമായാണോ ഈ പേര് മാറ്റം എന്നത് വ്യക്തമല്ല. നടന്‍ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
സംഖ്യാ ശാസ്ത്രം അനുസരിച്ച് ഭാഗ്യം വരുന്നതിനായി പേരുമാറ്റിയ നിരവധി താരങ്ങള്‍ ബോളിവുഡിലും കോളിവുഡിലും എന്തിന് മോളിവുഡിലും ഉണ്ട്. ചിലര്‍ പേരുകളുടെ അക്ഷരങ്ങള്‍ മാത്രമാണ് മാറ്റാറുള്ളത്. മറ്റ് ചിലര്‍ പേര് തന്നെ മാറ്റും. ചിലരാകട്ടെ തങ്ങളുടെ പേരിലെ ഇംഗ്ലീഷ് അക്ഷരങ്ങളാണ് മാറ്റാറുള്ളത്. അക്കൂട്ടത്തില്‍ സുരേഷ് ഗോപിയും ഉള്‍പ്പെട്ടിരിക്കുകയാണ്.
മേ ഹൂം മൂസ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം. ജിബു ജേക്കബ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപിയുടെ കരിയറിലെ 253-ാം ചിത്രം കൂടിയാണിത്. ചില യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുളള ചിത്രത്തില്‍ സമകാലിക ഇന്ത്യന്‍ അവസ്ഥകള്‍ കടന്നുവരുമെന്ന് സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു. സെപ്റ്റംബര്‍ 30 ന് ലോകമെമ്പാടുമുളള തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.