തൃശൂരില്‍ സ്ഥാനാര്‍ത്ഥിയായി നിന്നതിന് പിന്നാലെ സുരേഷ് ഗോപി ചില്ലറയല്ല തരംഗമായത്. ആദ്യ ഘട്ടത്തില്‍ അടുപ്പിക്കാതിരുന്ന വോട്ടര്‍മാര്‍ പോലും ഇപ്പോള്‍ അദ്ദേഹത്തിന്റെ പ്രസംഗ ശൈലിയും പ്രചരണ രീതിയും കണ്ട് അമ്പരന്നു പോയിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രചരണത്തിനിടയില്‍ ഒരു കുട്ടിയെ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുന്ന സുരേഷ് ഗോപിയുടെ വീഡിയോ ആണ് വൈറലായത് എങ്കില്‍ ഇപ്പോള്‍ വൈറലാകുന്നത് ഗര്‍ഭിണിയായ യുവതിയുടെ വയറ്റില്‍ സ്‌നേഹത്തോടെ തലോടുന്ന താരത്തിന്റെ വീഡിയോയാണ്. ഒരുവിഭാഗം ആരാധകര്‍ ഈ വീഡിയോ നെഞ്ചോട് ചേര്‍ക്കുമ്പോള്‍ അദ്ദേഹത്തോട് എതിര്‍പ്പുള്ളവര്‍ ട്രോളുമായി രംഗത്തെത്തിയിട്ടുമുണ്ട്.
കരുണ നിറഞ്ഞ പ്രവൃത്തി എന്ന് ചിലര്‍ ഇതിനെ വാഴ്ത്തുമ്പോള്‍ കടുത്ത വിമര്‍ശനവും ട്രോളുകളുമായി രംഗത്തെത്തിയിരിക്കുകയാണ് മറ്റു ചിലര്‍.ഇതെല്ലാം തിരഞ്ഞെടുപ്പ് അനുബന്ധിച്ചുള്ള പ്രഹസനം മാത്രമാണെന്നാണ് രാഷ്ട്രീയവിയോജിപ്പുള്ളവര്‍ ഉയര്‍ത്തുന്ന വിമര്‍ശനം. തൃശൂരില്‍ ബിജെപി യുടെ പുതിയ ഗൈനോക്കോളജിനെ പരിചയപ്പെടാം എന്ന തലക്കെട്ടോടെയാണ് ഒരു കൂട്ടം ആളുകള്‍ ഈ വിഡിയോ പങ്കുവച്ച് പരിഹാസവും എയ്യുന്നു.
സംഭവം സദാചാര വിരുദ്ധമാണെന്നും ഗര്‍ഭിണിയുടെ വയറില്‍ തൊടാന്‍ അവളുടെ ഭര്‍ത്താവിന് മാത്രമേ അധികാരമുള്ളൂവെന്നുമാണ് ഒരുകൂട്ടരുടെ പക്ഷം. എന്നാല്‍ തൃശൂരില്‍ പ്രചരണ വേളയില്‍ നവജാത ശിശുവിന് പേര് ചൊല്ലിവിളിച്ച താരത്തിന്റെ ചിത്രങ്ങളും അദ്ദേഹം എന്ന വ്യകിതിയുടെ ന്മയുടെ ഉദാഹരണങ്ങളാണെന്ന് കാട്ടി ആശയവരുദ്ധര്‍ക്ക് മറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ഫാന്‍സും