സ്ത്രീധനത്തിന്റെ പിന്നാലെ ഉയര്‍ന്ന ക്രൂരതകള്‍ സ്വന്തം മുന്നില്‍ ഒരു യുവതി പറഞ്ഞപ്പോള്‍ വികാരഭരിതനായ സുരേഷ് ഗോപി എന്ന അച്ഛനെയാണ് കഴിഞ്ഞ ദിവസം മഴവില്‍ മനോരമയിലെ കോടിശ്വരന്‍ പരിപാടിയിലൂടെ പ്രേക്ഷകര്‍ക്ക് കാണാനായത്. മത്സരാര്‍ത്ഥി കൃഷ്ണ വിജയന്റെ ജീവിതകഥ കേട്ട സുരേഷ് ഗോപി പെട്ടന്ന് വികാരഭരിതനായി സംസാരിക്കുകയായിരുന്നു.
കൃഷ്ണ വിജയന്‍ ജീവിത സാഹചര്യത്തില്‍ നേരിട്ട ദുരവസ്ഥയും ചെറു പ്രായത്തില്‍ വിവാഹം കഴിക്കുകയും ഭര്‍ത്താവിന്റെ വീട്ടില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികള്‍ തുറന്ന് പറഞ്ഞപ്പോള്‍ ആണ് സുരേഷ് ഗോപി രോഷം മൂലം വിതുമ്പിയത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവില്‍ നിന്നും നിരന്തരം മര്‍ദനവും ഭീഷണിയും നേരിടേണ്ടി വന്നതോടെ കൃഷ്ണ സ്വന്തം വീട്ടിലേയ്ക്ക് തിരിച്ചുപോയ കഥയാണ് പരിപാടിയിലൂടെ പങ്ക് വച്ചത്.
യുവതി തന്റെ കഥ പറയുന്നതിനിടെ 'ലോകത്തുള്ള പെണ്‍മക്കളുള്ള ഹതഭാഗ്യരായ അച്ഛനമ്മമാരെ ഓര്‍ത്താണ് എന്റെ ഹൃദയം നനയുന്നതെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. മാത്രമല്ല ചില തീരുമാനങ്ങള്‍ ആണ്‍കുട്ടികള്‍ തന്നെ എടുക്കണം. പെണ്ണിന്റെ പേരില്‍ ഒരു പണവും വേണ്ട, അങ്ങനെയൊരു ദൃഢതീരുമാനം എടുത്ത നാല് ആണ്‍മക്കള്‍ അടങ്ങിയ വീട്ടിലെ മൂത്ത മകനാണ് ഞാന്‍. ഓരോരുത്തരും സ്വയംയോഗ്യത അളന്നാല്‍ എങ്ങനെയാണ് പെണ്‍കുട്ടിയുടെ അച്ഛനമ്മമാര്‍ യോഗ്യത നിശ്ചയിക്കാന്‍ ബാദ്ധ്യസ്ഥരാകുന്നത്. തിരിച്ച് പെണ്ണുങ്ങള്‍ ഇനി ആണ്‍കുട്ടികളെ ആവശ്യമില്ലെന്ന് പറഞ്ഞ് അവരുടെ യോഗ്യത നിശ്ചയിച്ച് ദൃഢമായി ചുടവടുറപ്പിച്ചാല്‍....ഈ ആണുങ്ങള്‍ എന്തുചെയ്യും.'-സുരേഷ് ഗോപി പറഞ്ഞു.
'ആത്മരോഷം തന്നെയാണ്. എനിക്ക് രണ്ട് പെണ്‍കുട്ടികള്‍ ഉണ്ട്. അവര്‍ക്കു വരാന്‍ ഉദ്ദേശിക്കുന്ന ചെക്കന്മാര്‍ കൂടി, ഈ അച്ഛനെ കണ്ടോളൂ മനസ്സിലാക്കിക്കോളൂ. ഇല്ലെങ്കില്‍ വേണ്ട, ഒറ്റയ്ക്ക് ജീവിക്കും.'-സുരേഷ് ഗോപി പറഞ്ഞു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും വൈറലായി കഴിഞ്ഞു.