Latest News

ഒരേ ദിവസം പിറന്നാള്‍ എത്തിയതോടെ ആഘോഷമൊരുക്കി മക്കള്‍; സുരേഷിന്റെയും മേനകയുടെയും പിറന്നാളാഘോഷ ചിത്രങ്ങള്‍ പങ്ക് വച്ച് കീര്‍ത്തി; ആശംസ അറിയിച്ച് സുഹൃത്തുക്കള്‍

Malayalilife
ഒരേ ദിവസം പിറന്നാള്‍ എത്തിയതോടെ ആഘോഷമൊരുക്കി മക്കള്‍; സുരേഷിന്റെയും മേനകയുടെയും പിറന്നാളാഘോഷ ചിത്രങ്ങള്‍ പങ്ക് വച്ച് കീര്‍ത്തി; ആശംസ അറിയിച്ച് സുഹൃത്തുക്കള്‍

ലയാളികളുടെ പ്രിയ താര കുടുംബമാണ് നടി മേനക സുരേഷിന്റേത്. മകള്‍ കീര്‍ത്തിയും നായികയായി ശ്രദ്ധേയയായിക്കഴിഞ്ഞു. രേവതി സഹ സംവിധായികയായും തന്റേതായ ഇടം സിനിമാലോകത്ത് കണ്ടെത്തിക്കഴിഞ്ഞു. ഇപ്പോഴിതാ കുടുംബത്തിലെത്തിയ സന്തോഷ നിമിഷമാണ് കീര്‍ത്തിയും രേവതിയും പങ്കുവയ്ക്കുന്നത്.

സുരേഷിന്റെയും മേനകയുടെയും പിറന്നാളാഘോഷ ചിത്രങ്ങളാണ് കീര്‍ത്തി ഇപ്പോള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.ഏറ്റവും റൊമാന്റികായ കപ്പിളിനു പിറന്നാളാശംസകള്‍ എന്നാണ് കീര്‍ത്തി ചിത്രത്തിനു താഴെ കുറിച്ചിരിക്കുന്നത്. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ കേക്കു മുറിച്ച് പരസ്പരം പങ്കിടുന്ന മേനകയെയും സുരേഷിനെയും ചിത്രങ്ങളില്‍ കാണാം.

'ഹാപ്പി ബര്‍ത്ത് ഡേ അച്ഛാ ആന്‍ഡ് അമ്മ. ദമ്പതികള്‍ ഒന്നിച്ച് പിറന്നാളാഘോഷിക്കുന്നത് അത്യപൂര്‍വമായ സംഭവമാണ്. സ്വര്‍ഗത്തില്‍ നിന്നും ഒന്നിച്ചവരാണ് നിങ്ങള്‍. ആരോഗ്യവും സമൃദ്ധിയുമൊക്കെയായി ഈ പിറന്നാളും സന്തോഷമായിരിക്കട്ടെ'' എന്നാണ് രേവതി കുറിച്ചത്.
അനവധി താരങ്ങളും ചിത്രത്തിനു താഴെ ആശംസകളുമായി എത്തിയിട്ടുണ്ട്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷാ ചിത്രങ്ങളില്‍ നിറഞ്ഞു നിന്ന മേനക 1987 ലാണ് നിര്‍മ്മാതാവായ സുരേഷ് കുമാറിനെ വിവാഹം ചെയ്തത്. സിനിമകളില്‍ മാത്രമല്ല ടെലിവിഷന്‍ ഷോകളിലും മേനക തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നിര്‍മ്മാണ രംഗത്തു മാത്രം നില്‍ക്കാതെ ചില ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട് സുരേഷ് കുമാര്‍.

 

suresh kumar and menaka suresh birthday

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES