തമിഴിലെ സൂപ്പര്‍ഹിറ്റ് കൂട്ടുകെട്ടാണ് സൂര്യ-ബാല കൂട്ടുകെട്ട്. ഈ കൂട്ടുകെട്ടില്‍ എത്തിയ ചിത്രങ്ങള്‍ എല്ലാം വന്‍ ഹിറ്റുകളായിരുന്നു. 2003ല്‍ ഇറങ്ങിയ പിതാമഹന്‍ ആണ് ഈ കൂട്ടുകെട്ടില്‍ എത്തിയ അവസാന ചിത്രം.പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന വാര്‍ത്തകള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ കഴിഞ്ഞദിവസങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍വന്ന് സിനിമ ഉപേക്ഷിച്ചെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു.
സൂര്യയും സംവിധായകനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് ഇതിന് കാരണമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ വാര്‍ത്തയ്കക്് പിന്നാലെ ഇത്തരം പ്രചരണങ്ങളോട് പ്രതികരിച്ച് എത്തിയിരിക്കുകയാണ് സൂര്യ. ചിത്രത്തിന്റെ ലോക്കേഷന്‍ ചിത്രം പങ്കുവച്ചാണ് ഇത്തരം വാര്‍ത്തകളോട് സൂര്യ പ്രതികരിച്ചത്.ചിത്രം ഉപേക്ഷിച്ചിട്ടില്ല എന്ന വാര്‍ത്ത സൂര്യ ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. കൂടാതെ ലോക്കേഷന്‍ ചിത്രങ്ങള്‍ കണ്ട് ത്രില്ലടിച്ചിരിക്കുകയാണ് ആരാധകര്‍. മികച്ച ഒരു സിനിമ തന്നെയാകും സൂര്യ-ബാല ചിത്രം എന്നാണ് ആരാധകര്‍ പറയുന്നത്.
സിനിമയുടെ ചിത്രീകരണത്തിന് ഇടയില്‍ സൂര്യയും ബാലയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുകയും നടന്‍ സെറ്റില്‍ നിന്ന് ഇറങ്ങി പോവുകയും ചെയ്തുവെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ സിനിമയുടെ അണിയറപ്രവത്തകര്‍ വാര്‍ത്ത നിഷേധിക്കുകയും ചെയ്തു.
ബാലയുടെ അവസാന ചിത്രമായ 'വര്‍മ്മ'യുടെ ചിത്രീകരണ സമയത്തും സമാനമായ രീതിയില്‍ നിര്‍മ്മാതാക്കളുമായി തര്‍ക്കമുണ്ടാവുകയും ബാലയെ ചിത്രത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. പിന്നീട് മറ്റൊരു സംവിധായകന് കീഴില്‍ 'ആദിത്യ വര്‍മ്മ' എന്ന പേരില്‍ സിനിമ റിലീസ് ചെയ്തു.
നേരത്തെ 'നാന്‍ കടവുള്‍' എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് തര്‍ക്കം മൂലം അജിത്ത് ചിത്രത്തില്‍ നിന്ന് പിന്മാറിയിരുന്നു. തുടര്‍ന്ന് ആര്യയെ പ്രധാന കഥാപാത്രമാക്കി ചിത്രം പുറത്തിറങ്ങുകയും ചെയ്തു.
അതേസമയം സൂര്യ ചിത്രത്തില്‍ നായികയാകുന്നത് കൃതി ഷെട്ടി ആണ്.സൂപ്പര്‍ ശരണ്യയിലൂടെ ശ്രദ്ധ നേടിയ മലയാളി താരം മമിത ബൈജുവും സൂര്യ ചിത്രത്തിന്റെ ഭാഗമാകും.മറ്റ് കഥാപാത്രങ്ങളെ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. 2ഡി എന്റടെയ്‌മെന്റ്‌സിന്റെ ബാനറില്‍ സൂര്യയും ജ്യോതികയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.ജിവി പ്രകാശ് ആണ് സിനിമയുടെ സംഗീതം ഒരുക്കുന്നത്.