Latest News

ബോയ്ഫ്രണ്ടിനൊപ്പമുളള വര്‍ക്ക്‌ഔട്ട് ചെയ്‌ത്‌ സുസ്‌മിത സെന്‍; ചിത്രങ്ങൾ ഏറ്റെടുത്ത്‌ ആരാധകർ

Malayalilife
ബോയ്ഫ്രണ്ടിനൊപ്പമുളള വര്‍ക്ക്‌ഔട്ട് ചെയ്‌ത്‌ സുസ്‌മിത സെന്‍; ചിത്രങ്ങൾ ഏറ്റെടുത്ത്‌ ആരാധകർ

ലോക്ക്ഡൗണ്‍ ദിനങ്ങളൾ പലരും ആഘോഷ പൂര്ണമാക്കുകയാണ് ഇപ്പോൾ. വർക്ക്ഔട്ടിന്റെ കാര്യത്തിലൊന്നും യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല ബോളിവുഡ് താരങ്ങൾ . ഇപ്പോൾ ഇതാ വീട്ടില്‍ തന്നെ ജിം സെറ്റ് ചെയ്‌തിരിക്കുകയാണ് ഫിറ്റ്നസില്‍ ഏറെ ശ്രദ്ധിക്കുന്ന സുസ്മിത സെന്നും ബോയ്ഫ്രണ്ട് റോഹ്‌മാന്‍ ഷാവ്‌ലിനും.  വര്‍ക്ക്‌ഔട്ട് സെഷനില്‍നിന്നുളള ഏതാനും ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ  സുസ്മിത  പോസ്റ്റ് ചെയ്തിരിക്കുകയാണ്.  43 കാരിയായ സുസ്മിതയും 28 കാരനായ റോഹ്‌മാനും 2019ലാണ്  ഡേറ്റിങ്ങിലാവുന്നത്.

അതിന് ശേഷം ഇരുവരുടെയും പ്രണയം ഗോസിപ്പ് കോളങ്ങളില്‍ നിറയുകയും ചെയ്‌തു. അതേ സമയം സുസ്മിതയുടെ ചില സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ റോഹ്‌മാനുമായി താന്‍ പ്രണയത്തിലാണെന്ന് സൂചിപ്പിക്കുന്നതാണ്.  റോഹ്മാന്‍ ഒരു ഫാഷന്‍ മോഡലാണ്. ഇരുവരും പരിചയപ്പെടുന്നത് ഒരു ഫാഷന്‍ ഷോയില്‍വച്ചാണ്. അതിനുശേഷം ഇരുവരും നല്ല സുഹൃത്തുക്കളായി മാറുകയും ചെയ്‌തു. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് എത്തുകയും ചെയ്തു.

സുസ്മിതയ്ക്ക് റെനി, അലിഷ എന്നീ രണ്ടു പെണ്‍മക്കളാണ്  ഉള്ളത്. 'ബീവി നമ്ബര്‍ വണ്‍', 'മേം ഹൂന്‍ നാ', 'ചിങ്കാരി', 'ആംങ്കേന്‍' തുടങ്ങിയ ബോളിവുഡ് സിനിമകളില്‍ തരാം ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു.

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES