Latest News

കമന്റുകളില്‍ 90 ശതമാനവും വാക്കുകള്‍ കൊണ്ട് ബലാത്സംഗം ചെയ്യുന്ന കമന്റുകളാണ്; നമ്മളെല്ലാവരും അവസാനം നരകത്തിലേക്കാണല്ലോ പോകുന്നത്;ടവലുടുത്ത ഫോട്ടോകള്‍ പങ്കുവച്ചതിന് പിന്നാലെ വിമര്‍ശനം ഉന്നയിച്ചവര്‍ക്ക് മറുപടി നല്കി നടി

Malayalilife
 കമന്റുകളില്‍ 90 ശതമാനവും വാക്കുകള്‍ കൊണ്ട് ബലാത്സംഗം ചെയ്യുന്ന കമന്റുകളാണ്; നമ്മളെല്ലാവരും അവസാനം നരകത്തിലേക്കാണല്ലോ പോകുന്നത്;ടവലുടുത്ത ഫോട്ടോകള്‍ പങ്കുവച്ചതിന് പിന്നാലെ വിമര്‍ശനം ഉന്നയിച്ചവര്‍ക്ക് മറുപടി നല്കി നടി

പ്രമുഖ ബംഗാളി അഭിനേത്രി സ്വസ്തിക മുഖര്‍ജിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനവും പരിഹാസവും. ടവലുടുത്ത് നില്‍ക്കുന്ന ഫോട്ടോകള്‍ പങ്കുവച്ചതിന് പിന്നാലെയാണ് സ്വസ്തികയെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും നിരവധി പേര്‍ രംഗത്തെത്തിയത്.

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ടവലുടുത്തു നില്‍ക്കുന്ന ചിത്രങ്ങളായിരുന്നു നെഗറ്റീവ് കമന്റുകള്‍ക്ക് കാരണം. താരം ചിത്രത്തിനൊടൊപ്പം പങ്കുവെച്ച അടിക്കുറിപ്പിന് പ്രധാന്യം നല്‍കാതെ പലരും മോശം ഭാഷയിലായിരുന്നു പ്രതികരിച്ചത്.

തന്റെ പ്രായത്തിനൊപ്പം ശരീരത്തിനുള്ള മാറ്റങ്ങള്‍, സ്തനത്തിന്റെ വലിപ്പം, ശരീരത്തിലെ സ്‌ട്രെച്ച് മാര്‍ക്കുകള്‍ അടക്കം എടുത്തുപറഞ്ഞായിരുന്നു സ്വസ്തിക ടവലുടുത്ത ചിത്രങ്ങള്‍ പങ്കുവെച്ചത്. ഒപ്പം ദീര്‍ഘനേരം ബ്രാ ധരിക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന സട്രെച്ച് മാര്‍ക്കുകകളും, ശരീരത്തിലെ പാടുകളും എല്ലാം കുറിപ്പില്‍ ഇടം പിടിച്ചിരുന്നു.

എന്നാല്‍ തന്റെ ശരീരപ്രകൃതിയെക്കുറിച്ച് സംവദിക്കുന്ന പോസ്റ്റ് സദാചാരമുയര്‍ത്തിക്കാട്ടി പലരും വിമര്‍ശിക്കാന്‍ തുടങ്ങിയതോടെ താരം തന്നെ മറുപടിയുമായി രംഗത്തെത്തി.ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ എന്റെ നാല് ഫോട്ടോകള്‍ പങ്കുവച്ചിരുന്നു. ആ ഫോട്ടോകള്‍ക്കെതിരെ സദാചാര പൊലീസിംഗ് നടത്തുന്നവരെ കുറിച്ച് എനിക്കൊന്നും പറയാനില്ല. അത് നമുക്ക് ചര്‍ച്ച ചെയ്യേണ്ട.  ജീവിതകാലം മുഴുവന്‍ ഞാന്‍ ഇത്തരക്കാരെ കൈകാര്യം ചെയ്യല്‍ തന്നെയായിരുന്നു. ആ കമന്റുകളില്‍ 90 ശതമാനവും വാക്കുകള്‍ കൊണ്ട് ബലാത്സംഗം ചെയ്യുന്ന കമന്റുകളാണ്. ഏറ്റവും മോശപ്പെട്ട ഭാഷയില്‍. നമ്മളെല്ലാവരും അവസാനം നരകത്തിലേക്കാണല്ലോ പോകുന്നത്...'- ഇതായിരുന്നു സ്വസ്തികയുടെ പ്രതികരണം. 

നേരത്തെ ഇവര്‍ അഭിനയിച്ച ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ പരാതിയുമായി ഇവര്‍ രംഗത്തെത്തിയതും വലിയ ശ്രദ്ധ നേടിയിരുന്നു. ലൈംഗികമായി വഴങ്ങിത്തന്നില്ലെങ്കില്‍ നഗ്‌നചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പോണ്‍ സൈറ്റുകളിലിടുമെന്ന് കാട്ടി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് കാട്ടിയായിരുന്നു ഇവര്‍ പരാതി നല്‍കിയത്. 

 

swastika mukherjee wears a towl

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES