Latest News

ചിരഞ്ജീവി നായകനാകുന്ന സെയ്‌റാ നരസിംഹ റെഡ്ഡിയുടെ പുതിയ ട്രെയിലര്‍ എത്തുന്നു; സിനിമയുടെ ഭാഗമാകാന്‍ പവന്‍ കല്യാണും

Malayalilife
ചിരഞ്ജീവി നായകനാകുന്ന സെയ്‌റാ നരസിംഹ റെഡ്ഡിയുടെ പുതിയ ട്രെയിലര്‍ എത്തുന്നു; സിനിമയുടെ ഭാഗമാകാന്‍ പവന്‍ കല്യാണും

തെലുങ്കില്‍ അടുത്ത ഹിറ്റൊരുക്കാന്‍ ചിരഞ്ജീവി നായകനാകുന്ന പുതിയ സിനിമയാണ് സെയ് റാ നരസിംഹ റെഡ്ഡി. സ്വാതന്ത്യസമരസേനാനി നരസിംഹ റെഡ്ഡിയായിട്ടാണ് ചിരഞ്ജീവി ചിത്രത്തില്‍ അഭിനയിക്കുന്നത്.  ചിത്രത്തിന്റെ ടീസറിന് വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. ചിത്രത്തിന്റെ പുതിയ ടീസറും വരികയാണ്. ഓഗസ്റ്റ് 20ന് റിലീസ് ചെയ്യുന്ന ടീസറിന് ശബ്ദം നല്‍കുന്നത് പവന്‍ കല്യാണാണ് എന്നാണ് റിപ്പോര്‍ട്ട്. പവന്‍ കല്യാണ്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.

വലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ആദ്യ ഘട്ടത്തില്‍ 200 കോടി ബജറ്റ് തീരുമാനിച്ചത് 250 കോടിയായിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. സുരേന്ദര്‍ റെഡ്ഡിയാണ് സെയ് റാ നരസിംഹ റെഡ്ഡി സംവിധാനം ചെയ്യുന്നത്.

വലിയ മികവില്‍ ചിത്രം എത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ ശ്രമം. ചരിത്രസിനിമയായ സെയ് റാ നരസിംഹ റെഡ്ഡിയില്‍ ആക്ഷന്‍ രംഗങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. റാം- ലക്ഷ്മണ്‍, ഗ്രേഗ് പവല്‍ തുടങ്ങിയവരാണ് ആക്ഷന്‍ രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്യുന്നത്.

ചിത്രത്തിലെ യുദ്ധ രംഗത്തിനു മാത്രം 55 കോടി രൂപയാണ് ചെലവിടുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്  സെയ് റാ നരസിംഹ റെഡ്ഡിയില്‍ ചിരഞ്ജീവിയുടെ ഗുരുവായി അഭിനയിക്കുന്നത് അമിതാഭ് ബച്ചനാണ്. നയന്‍താരയാണ് നായിക. ശ്രീവെന്നെല സീതാരാമ ശാസ്ത്രിയുടെ വരികള്‍ക്ക് അമിത് ത്രിവേദിയാണ് സംഗീതം പകരുന്നത്.

sye raa narasimha reddy trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES