ബോളിവുഡിലെ പ്രിയ താരമാണ് തപ്‌സി പന്നു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ രാജ്യത്താകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. സിനിമ മെഗാഹളയുൾപ്പെടെ ഉള്ളവ നിശ്ചലമായതോടെ താരങ്ങൾ എല്ലാം തന്നെ തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമുണ്ട്. സ്‌കൂള്‍ ഹെഡ് ഗേളായി പ്രതിജ്ഞ എടുത്ത നിമിഷമാണ് ഇപ്പോൾ തപസി ആരാധകരുമായി പങ്കുവയ്ച്ചത്.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിനൊപ്പം തപസി കുറിച്ചിരിക്കുന്നത് അഭിമാനത്തോടെ അമ്പരപ്പോടെയും എന്നാണ് താരം കുറിച്ചിരുന്നത്. സ്‌കൂളിലെ ഹെഡ്‌ഗേള്‍ ആകണമെന്ന് സ്വപ്‌നം കണ്ടിരുന്നു. ആ സ്വപ്‌നം സാക്ഷാത്കരിച്ച നിമിഷമാണ് എന്നും തപസി പറഞ്ഞിരുന്നു. അതേ സമയം ചിത്രത്തിൽ ക്യൂട്ട് ആയിരിക്കുന്നു എന്നാണ് ഭൂമി പട്‌നേക്കര്‍ നൽകിയിരിക്കുന്ന കമന്റ്.
അതേ സമയം ആരാധകർ ഇത് ക്വാറന്റൈനിലിരിക്കാനുള്ള രഹസ്യ സന്ദേശമാണ് എന്നാണ് പറയുന്നത്. എന്നാൽ പ്രതിജ്ഞ എടുക്കാന്‍ കൈ നീട്ടിയത് സാമൂഹിക അകലം പാലിക്കണം എന്നാണ് അര്‍ത്ഥമാക്കുന്നത് എന്നാണോ എന്നായിരുന്നു ഒരു ആരാധകൻ നൽകിയിരിക്കുന്ന കമന്റ് .